search

മലിനീകരണം മറച്ചുവയ്ക്കാൻ ശ്രമം, ഛഠ് പൂജയ്ക്കായി ‘വ്യാജ യമുന’ നിർമിച്ചെന്ന് ആരോപണം; അസംബന്ധമെന്ന് ബിജെപി

cy520520 Yesterday 10:51 views 451
  

  



ന്യൂഡൽഹി ∙ ഛഠ് പൂജയ്ക്കായി യമുനാ നദിയിൽ ബിജെപി സർക്കാർ കൃത്രിമ ജലാശയം ഉണ്ടാക്കിയെന്ന് ആരോപണം. നദിയോടു ചേർന്നു ശുദ്ധീകരിച്ച ജലം നിറച്ച വ്യാജ യമുന നിർമിച്ചുവെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. അതേസമയം ആരോപണം അസംബന്ധമാണെന്നു ബിജെപി പ്രതികരിച്ചു.

  • Also Read ബിഹാറിലെ ജെൻ സീ ആർക്ക് \“പണികൊടുക്കും\“?; ജെൻ സീക്ക് ആര് ‘പണി’കൊടുക്കും?   
  വസീറാബാദിൽ നദിയിൽ തടയണ നിർമിച്ചു കെട്ടിനിർത്തിയ വെള്ളത്തിൽ ഛഠ് പൂജ ചെയ്യുന്നവർ. ചിത്രം: മനോരമ

ബിഹാർ തിരഞ്ഞെടുപ്പും ഛഠ് പൂജയും ഒരുമിച്ചെത്തിയതോടെ യമുനാ നദിയിലെ മലിനീകരണം മറച്ചുവയ്ക്കാൻ ശ്രമമെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ഇതിനായി, നദിയോടു ചേർന്നു മറ്റൊരു ജലാശയം തയാറാക്കി. ഇവിടെ ശുദ്ധീകരിച്ച ജലം നിറയ്ക്കുകയായിരുന്നു. വസിറാബാദ് ഫ്ലൈ ഓവറിനു മുകളിൽനിന്നു കാണുന്ന യമുനാ നദിയുടെയും സമീപത്തെ കൃത്രിമ ജലാശയത്തിന്റെയും വിഡിയോ എഎപി പുറത്തുവിട്ടു. നദിയോടു ചേർന്നു പുതിയ പടികെട്ടുകൾ സഹിതമാണു കുളം നിർമിച്ചത്. മാലിന്യ പ്രശ്‌നം മൂലം ഉപയോഗശൂന്യമായ യമുനയോടു ചേർന്നാണു പുതിയ ജലാശയവും ഒരുക്കിയിട്ടുള്ളത്. ഇവിടേക്കു വസിറാബാദിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്നും ശുചീകരിച്ച വെള്ളമെത്തിച്ചെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. യഥാർഥ നദിയിലെ വെള്ളം കലരാതിരിക്കാൻ പ്രത്യേക മതിൽ കെട്ടുകളും നിർമിച്ചിട്ടുണ്ട്.

  • Also Read ‘ലാലുവും നിതീഷുമെല്ലാം കുറേയായില്ലേ ഭരിക്കുന്നു’: അക്കൗണ്ടിലെത്തിയത് 10,000 രൂപ! ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലേക്ക്: ഛ‍ഠ് പൂജ രക്ഷിക്കുമോ?   


Sudhir Choudhary doesn\“t mention/question that the water in the pond is not from Yamuna. He instead says, Water is not bad, People can take bath in it.
Well done @anmolpritamND for exposing both Sudhir and Rekha with your ground report. pic.twitter.com/7FsYRaJcpf— Mohammed Zubair (@zoo_bear) October 27, 2025


അതേസമയം എഎപിയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നു ബിജെപി പറഞ്ഞു. ഉത്സവാഘോഷങ്ങൾക്കു മുന്നോടിയായി യമുന ശുചീകരണത്തെ ആം ആദ്മി പാർട്ടി എതിർക്കുകയാണെന്നും ബിജെപി ആരോപിച്ചു.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @kapsology എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
AAP Alleges BJP Created Artificial Yamuna for Chhath Puja: The BJP is accused of creating an artificial pond in the Yamuna for Chhath Puja celebrations, leading to a political blame game between BJP and AAP.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156486