അമരാവതി, ചെന്നൈ ∙ മൊൻത ചുഴലിക്കാറ്റ് കരതൊടും മുൻപ് ആന്ധ്രപ്രദേശിലെങ്ങും കനത്തമഴ. ഇന്നലെ രാത്രി ഏഴോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. ആന്ധ്രയിലാകെ 1.76 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു.
- Also Read കറങ്ങിക്കറങ്ങി തളർന്നു, ഒടുവിൽ വഴികിട്ടി; അറബിക്കടലിലെ തീവ്രന്യൂനമർദം നീങ്ങുന്നു
ഒഡീഷയിൽ തീരദേശ ജില്ലകളിൽ കനത്ത മഴയും മണ്ണിലിടിച്ചിലുണ്ടായി. മൊൻത ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിൽ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും ഭാഗികമായി തടസ്സപ്പെട്ടു. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് എത്തേണ്ട 6 വിമാനങ്ങളും ചെന്നൈയിൽ നിന്ന് ഇവിടങ്ങളിലേക്കു പുറപ്പെടേണ്ടിയിരുന്ന 3 സർവീസുകളും റദ്ദാക്കി. ചെന്നൈയിൽനിന്ന് ആന്ധ്ര വഴിയുള്ള ട്രെയിനുകളും റദ്ദാക്കി. English Summary:
Andhra Pradesh Batters by Cyclone Montha: Montha Cyclone caused widespread rainfall in Andhra Pradesh and disrupted flights at Chennai airport. The cyclone made landfall near Kakinada, impacting agriculture and causing travel disruptions. Relief efforts are underway in affected areas. |
|