ന്യൂഡൽഹി ∙ പിഎം ശ്രീ പദ്ധതിയിൽനിന്നു പിൻമാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് കേന്ദ്ര സർക്കാർ വീണ്ടും തടയും. ഇക്കാര്യത്തിൽ പഞ്ചാബിന്റെ അനുഭവം മുന്നിലുണ്ട്.
Also Read പിഎം ശ്രീ: സിപിഎമ്മിന്റെ കീഴടങ്ങലിന് 5 കാരണങ്ങൾ
2022 ഒക്ടോബറിലാണു കേന്ദ്രവുമായി പഞ്ചാബ് പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടത്. ഇതിനിടെ സംസ്ഥാന സർക്കാർ 1000 ‘സ്കൂൾസ് ഓഫ് എമിനൻസ്’, ‘സ്കൂൾസ് ഓഫ് ബ്രില്യൻസ്’, ‘സ്കൂൾസ് ഓഫ് ഹാപ്പിനസ്’ എന്നിവ പ്രഖ്യാപിച്ചു. ഇവയും ആദർശ്, സ്മാർട് സ്കൂൾ പദ്ധതികളും ഉള്ളപ്പോൾ പിഎം ശ്രീ സ്കൂളുകൾ ആരംഭിക്കുന്നതു സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്കു തടസ്സമാകുമെന്ന വിലയിരുത്തലിലാണു പിൻമാറാൻ 2023 ഓഗസ്റ്റിൽ തീരുമാനിച്ചു.
സംസ്ഥാനത്തിനു പിൻമാറാൻ സാധിക്കുമെന്നാണു നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കത്തു നൽകിയെങ്കിലും ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു മാത്രമാണു കരാർ പിൻവലിക്കാനും റദ്ദാക്കാനുമുള്ള അവകാശമെന്നായിരുന്നു മറുപടി. കരാർ വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റമോ പരിഷ്കാരമോ വേണമെങ്കിൽ മാത്രം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ചുള്ള അനുമതിയോടെ നടത്താം.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്എക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26നു പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിച്ചു. English Summary:
PM SHRI Withdrawal: How Punjab Lost ₹515 Crore and What It Means for Kerala