LHC0088 • Yesterday 11:11 • views 133
കാളികാവ് ∙ സ്കൂളിൽ പോകാൻ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിനെ മറികടന്നെത്തിയ ബൈക്ക് ഇടിച്ച് വിദ്യാർഥിക്ക് പരുക്ക്. കാളികാവ് ബസാർ ജിയുപി സ്കൂൾ വിദ്യാർഥി അഫ്നാനെ (10) വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളികാവ് ചെങ്കോട് ശിഹാബുദ്ദീന്റെ മകനാണ്. രാവിലെ 9.49 നാണ് അപകടം. വലത് കാൽ രണ്ടിടത്ത് ഒടിഞ്ഞു. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ ഉണ്ടോ എന്ന് നോക്കി വളരെ ശ്രദ്ധയോടെയാണ് അഫ്നാൻ റോഡ് മുറിച്ച് കടന്നത്. പകുതി പിന്നിട്ടപ്പോൾ കാറിനെ മറികടന്ന് അതിവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അഫ്നാനെ കൂടി കൂടിയ നാട്ടുകാരാണ് കാറിൽ കയറ്റി വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലാണ്. English Summary:
Road accident Kalikavu: A 10-year-old student was injured in a road accident in Kalikavu while crossing the road. The student is currently receiving treatment at a private hospital in Wandoor for their injuries. |
|