search

അവകാശം കവരരുത് തെ‍ാഴിൽച്ചട്ടങ്ങൾ

deltin33 Yesterday 11:21 views 236
  



നമ്മുടെ രാജ്യത്തെ തൊഴിൽനിയമങ്ങൾ കാലാനുസൃതമായ പല പരിഷ്കരണങ്ങളിലൂടെയും കടന്നുപോന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രമായ കേന്ദ്രീകൃത തൊഴിൽ പരിഷ്കാരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച 4 തൊഴിൽ കോഡുകൾ രാജ്യത്തു വെള്ളിയാഴ്ച പ്രാബല്യത്തിലായതോടെ ഇതെച്ചെ‍ാല്ലി കടുത്ത പ്രതിഷേധങ്ങളും ആശങ്കകളും ഉയർന്നിരിക്കുകയാണ്.

വിവിധ തൊഴിൽനിയമങ്ങൾ ക്രോഡീകരിച്ചു തയാറാക്കിയ ഈ കോഡുകൾ 2019–20ൽ പാർലമെന്റ് പാസാക്കിയിരുന്നെങ്കിലും 5 വർഷത്തിനു ശേഷമാണു നടപ്പിൽവരുന്നത്. തൊഴിൽനിയമങ്ങളുടെ എണ്ണം കുറയ്ക്കുകയും ലളിതവും യുക്തിസഹവുമാക്കുകയും ചെയ്തുള്ള ലേബർ കോഡുകൾ പുതിയ ചരിത്രമാണെന്നും അസംഘടിത തെ‍ാഴിൽമേഖലയ്ക്കുൾപ്പെടെ മെച്ചപ്പെട്ട പരിരക്ഷ ഉറപ്പാക്കുന്നുവെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ, സർക്കാർവാദം പെ‍ാള്ളത്തരമെന്നാണ് മിക്ക തെ‍ാഴിലാളിസംഘടനകളും പറയുന്നത്. നിലവിലെ പല തൊഴിലാളി അനുകൂല വ്യവസ്ഥകളിലും വെള്ളം ചേർത്തിരിക്കുകയാണെന്നും തൊഴിൽസുരക്ഷ ഇല്ലാതാക്കിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. ഉപരിപ്ലവ പരിഷ്കാരങ്ങൾക്കപ്പുറത്ത്, സംഘടിക്കാനും അവകാശങ്ങൾക്കായി വാദിക്കാനും തെ‍ാഴിലാളികൾക്കുള്ള അവകാശത്തെയും ട്രേഡ് യൂണിയൻ പ്രവർത്തനത്തെയും പുതിയ വ്യവസ്ഥകൾ സാരമായി ബാധിക്കുമെന്നാണ് ആരോപണം.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പുതിയ ലേബർ കോഡുകൾ ജോലിസ്ഥിരത ഇല്ലാതാക്കുമെന്നതാണ് ഏറ്റവും കടുത്ത ആശങ്ക. വ്യവസായബന്ധ കോഡിനോടാണ് യൂണിയനുകൾക്കും പ്രതിപക്ഷപാർട്ടികൾക്കും ഏറ്റവും വലിയ എതിർപ്പ്. പിരിച്ചുവിടലും അടച്ചുപൂട്ടലും നിർബാധം നടത്താൻ വഴിയൊരുക്കുന്നതാണ് പല വ്യവസ്ഥകളുമെന്നു തൊഴിൽമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അൻപതിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനു നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണു പുതിയ വ്യവസ്ഥ. ജോലിസമയം, ശമ്പളം, അവധി, പിരിച്ചുവിടൽ, സസ്പെൻഷൻ, പരാതിപരിഹാര സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു രേഖാമൂലമുള്ള ഉത്തരവുകൾ മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ മാത്രം നൽകിയാൽ മതിയാകും. മുൻപ് ഇതു 100 തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കു വരെ ബാധകമായിരുന്നു. ചെറിയ സ്ഥാപനങ്ങളിലെല്ലാം തൊഴിൽചൂഷണം വർധിക്കാൻ ഈ വ്യവസ്ഥ കാരണമാകുമെന്നാണ് ആശങ്ക. ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾ അനുവദിക്കൂ എന്നതാണു മറ്റൊരു വിവാദ വ്യവസ്ഥ.

കേന്ദ്ര സർക്കാരിന്റെ വ്യവസായ അനുകൂല നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ഇപ്പോൾ പ്രാബല്യത്തിലായ ലേബർ കോഡുകൾ. ഈ പരിഷ്കരണത്തിനെതിരെ പ്രതിഷേധമുയരുമ്പോഴും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഉറപ്പാക്കാൻ ഇവ വേണമെന്നാണു സർക്കാർ നിലപാട്. വേതനം, സാമൂഹികസുരക്ഷ എന്നിവ സംബന്ധിച്ച കോഡുകൾ മികച്ചവയാണെന്നും അവ മാത്രം നടപ്പാക്കണമെന്നുമുള്ള നിർദേശം ആർഎസ്എസിന്റെ ഭാഗമായ തെ‍ാഴിലാളിസംഘടനയായ ബിഎംഎസ് മുന്നോട്ടുവച്ചെങ്കിലും സർക്കാർ സ്വീകരിച്ചില്ല.

മാറുന്ന സാഹചര്യങ്ങളും മാറുന്ന ആവശ്യങ്ങളും കണക്കിലെടുത്തുള്ളതാണു പുതിയ തൊഴിൽച്ചട്ടങ്ങളെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾത്തന്നെ, ബില്ലുകൾ കാര്യമായ ചർച്ചകളില്ലാതെ പാർലമെന്റ് പാസാക്കിയതുമുതൽ ഇപ്പോൾ പ്രാബല്യത്തിൽ വരുത്തിയതുവരെ ജനാധിപത്യവിരുദ്ധ രീതിയിലാണെന്ന ആരോപണം ഗൗരവമുള്ളതാണ്. കോഡുകൾ തയാറാക്കുന്ന ഘട്ടത്തിലും അവ പാസാക്കിയ ശേഷമുള്ള 5 വർഷവും പല ചർച്ചകൾ തൊഴിലാളിസംഘടനകളുമായി നടത്തിയെങ്കിലും നീക്കുപോക്കുകൾക്കു സർക്കാർ തയാറായതുമില്ല. കോഡുകൾ പ്രാബല്യത്തിലാക്കുന്നതിനുമുൻപ് തെ‍ാഴിലാളികളുടെ ആശങ്കകൾ ദൂരീകരിക്കണമായിരുന്നു.

സർക്കാരും തൊഴിലുടമകളും തൊഴിലാളികളും ഉൾപ്പെട്ട ഇന്ത്യൻ ലേബർ കോൺഫറൻസ് 2015നുശേഷം ചേർന്നിട്ടില്ലെന്നതുതന്നെ സമീപനത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്നതിനും ചർച്ചകളിലൂടെ ധാരണകൾ സാധ്യമാക്കുന്നതിനുമുള്ള ഇത്തരം വേദികളെപ്പോലും അവഗണിച്ച്, ഏകപക്ഷീയമായി വ്യവസ്ഥകൾ അടിച്ചേൽപിക്കുന്നതു ജനാധിപത്യപരമല്ല. തൊഴിലാളികളെ എതിർപക്ഷമാക്കി നിർത്തിയല്ല, വികസനത്തിന്റെ അടിസ്ഥാനകണ്ണികളായി കണ്ടാണ് സുഗമമായ ബിസിനസിനും രാഷ്ട്രപുരോഗതിക്കുമായി നയങ്ങളുണ്ടാക്കേണ്ടത്.

തൊഴിൽ കോഡുകൾക്കെതിരെ 10 തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 26നു പ്രതിഷേധം നടത്തുകയാണ്. വിവാദമായ കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന കർഷകപ്രക്ഷോഭങ്ങൾക്ക് 5 വർഷം പൂർത്തിയാകുന്ന അതേ ദിവസമാണ് ഈ വലിയ പ്രക്ഷോഭം നടക്കുന്നതെന്നത് ഇതോടെ‍ാപ്പം ഓർമിക്കുന്നവരുണ്ടാകാം. English Summary:
India\“s New Labor Codes: Workers Cry Foul Over Rights Dilution
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470111