മനസ്സിനിണങ്ങിയ വീടു സ്വന്തമാക്കുക എന്നത് സാധാരണക്കാരന്റെ വലിയ സ്വപ്നമാണ്. ഒരുപാട് കടമ്പകൾ കടന്ന് ഹോം ലോൺ എടുത്ത് അതു നേടിക്കഴിയുമ്പോഴാണ് മാസത്തവണകളുടെ ഭാരം എത്രയധികമാണ് എന്നു പലരും തിരിച്ചറിയുന്നത്. അതോടെ ജീവിതച്ചെലവുകൾ വെട്ടിച്ചുരുക്കാൻ നിർബന്ധിതരാകും. അത് 25–30 വർഷം ഒരു വലിയ ബാധ്യതയായി തുടരും. ഹൗസിങ് ലോൺ എങ്ങനെ ൈകകാര്യം ചെയ്യണം എന്നതിൽ ശരിയായ അറിവില്ലാത്തതാണ് അതിനു കാരണം. ഈ ദീർഘകാല വായ്പയിൽ ആദ്യ വർഷങ്ങളിലെ ഇഎംഐയുടെ വലിയൊരു ശതമാനം പലിശയായാണ് വരവുവയ്ക്കുന്നത്. 50 ലക്ഷം രൂപ 8% നിരക്കിൽ 30 വർഷത്തേക്ക് 35,994 രൂപ ഇഎംഐയിൽ ലോൺ എടുക്കുന്നു എന്നിരിക്കട്ടെ. 10 വർഷംകൊണ്ട് 43,19,160 രൂപ അടയ്ക്കുന്നതിൽ 5,10,073 രൂപ മാത്രമേ മുതലിൽ കുറവുവരൂ. അതായത്, 10 വർഷംകൊണ്ട് 43 ലക്ഷത്തിലധികം രൂപ അടച്ചാലും മുതലിൽ English Summary:
How to Pay Off Your Home Loan Faster and Save Lakhs in Interest? Avoid Home Loan Mistakes | All You Need to Know | Banking Guide |