കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയുെട വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി. കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(സി) അനുസരിച്ച് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ.
Also Read രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് കോൺഗ്രസ് വിശദീകരണം തേടി, തൃപ്തികരമല്ലെങ്കിൽ നടപടി
കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെ, ടി.ബി.മിനിക്കെതിരെ പ്രിൻസിപ്പൽ സെഷഷൻസ് ജഡ്ജി ഹണി എം.വർഗീസ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു. കേസിന്റെ വിചാരണ സമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണു പതിവെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം.
‘‘വിചാരണഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണു കോടതിയിൽ എത്തിയത്. എത്തുന്ന ദിവസങ്ങളിൽ അരമണിക്കൂറിൽ താഴെ മാത്രമാണ് ഇരിക്കാറുള്ളത്. ആ സമയം ഉറങ്ങും. എന്നിട്ടാണു കോടതി അതു കേട്ടില്ല, പരിഗണിച്ചില്ല എന്നെല്ലാം പറയുന്നത്’’– ജഡ്ജി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചപ്പോൾ ടി.ബി.മിനിക്കു പകരം ജൂനിയർ അഭിഭാഷക എത്തിയ സാഹചര്യത്തിലായിരുന്നു വിമർശനം.
Also Read സർക്കാർ സിനിമയെ കാണുന്നത് കറവപ്പശുവായി, സബ്സിഡി നൽകുന്ന 5 ലക്ഷം മൂക്കിൽപ്പൊടി വാങ്ങാൻ തികയില്ല: സുരേഷ് കുമാർ
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
എന്നാൽ കോടതിയുടെ വിമർശനത്തിനെതിരെ ടി.ബി.മിനി രംഗത്തു വന്നു. വിചാരണക്കോടതിയുടെ വിമർശനം വ്യക്തിപരമാണെന്നും കോടതി നടപടികൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും സ്ഥലത്തില്ലാത്തപ്പോൾ മാത്രമാണ് ഹാജരാകാതിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. English Summary:
Advocate TB Mini Seeks Contempt Action: Actress assault case is the main focus. Advocate TB Mini approaches the High Court seeking contempt of court action against the trial court judge\“s criticism. The advocate claims the judge\“s remarks are personal and misrepresent her involvement in the case.