search

24 മണിക്കൂറിനകം ഇറാനിൽ യുഎസ് ആക്രമണമെന്ന് അഭ്യൂഹം; ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും

LHC0088 Yesterday 11:51 views 922
  



ദുബായ് ∙ 1979 ലെ വിപ്ലവത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കർശനനടപടികളുമായി ഇറാൻ ഭരണകൂടം മുന്നോട്ടുപോകവേ, 24 മണിക്കൂറിനകം ഇറാനിൽ യുഎസ് ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായി. ഇറാനിൽ സൈനികനടപടിക്കു ട്രംപ് ഉറപ്പിച്ചെന്നും എങ്ങനെ, എപ്പോൾ എന്നുമാത്രം തീരുമാനിച്ചാൽ മതിയെന്നും ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതു തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്നു പലവട്ടം ട്രംപ് ഇറാന് താക്കീതു നൽകിയിരുന്നു.

  • Also Read ‘രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സേനാത്താവളങ്ങളിൽ തിരിച്ചടി’: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ   


പ്രക്ഷോഭത്തിന്റെ സ്ഥിതി, യഥാർഥ മരണസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ട്രംപ് സുരക്ഷാ കാബിനറ്റിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അനുനയവുമായി ഖത്തർ രംഗത്തുണ്ടെങ്കിലും യുഎസ്–ഇറാൻ നയതന്ത്രതല ചർച്ചകൾ നിർത്തിവച്ചത് സംഘർഷഭീതി വർധിപ്പിക്കുന്നു. അതിനിടെ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

  • Also Read ഇറാൻ ആക്രമിക്കുമോ? നെതന്യാഹുവിന്റെ ‘വിങ്സ് ഓഫ് സായൺ’ വിമാനം ഇസ്രയേൽ വിട്ടു, ലാൻഡ് ചെയ്തത് ദ്വീപിൽ   


യുഎസ് വിഷയത്തിൽ ഇറാൻ ഉന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുറഹ്മാൻ അൽത്താനിയുമായി ചർച്ച നടത്തി. ഇറാൻ വിദേശകാര്യമന്ത്രി തുർക്കി, യുഎഇ വിദേശകാര്യമന്ത്രിമാരുമായും ചർച്ച നടത്തി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 18,137 പേർ അറസ്റ്റിലായായെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രക്ഷോഭകരുടെ മരണസംഖ്യ പുറത്തുവിടാത്ത ഇറാൻ നൂറിലേറെ സുരക്ഷാസൈനികർ കൊല്ലപ്പെട്ടെന്നത് ഇന്നലെയും ആവർത്തിച്ചു. സുരക്ഷാസേനയെ ആക്രമിച്ചെന്ന് കുറ്റസമ്മതം നടത്തുന്ന നൂറോളം യുവാക്കളെ ടിവിയിൽ കാണിച്ചു. ഇവർ ഉപയോഗിച്ച ആയുധങ്ങളും പ്രദർശിപ്പിച്ചു. ഇസ്രയേൽ– യുഎസ് പിന്തുണയോടെയാണ് കലാപകാരികൾ അക്രമം അഴിച്ചുവിട്ടതെന്ന് അധികൃതർ ആരോപിച്ചു.  

  • Also Read ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ പൗരൻമാർക്ക് എംബസിയുടെ നിർദേശം   


സർക്കാർ നിർബന്ധിച്ചു നടത്തിയ കുറ്റസമ്മതങ്ങളാണിവയെന്നു വിവിധ മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു. മുൻപും പ്രക്ഷോഭകാലത്ത് ഇറാൻ ടിവി സമാനമായ രീതിയിൽ നിർബന്ധിത കുറ്റസമ്മതങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിനിടെ, ഡസൻകണക്കിന് ഇറാൻ കുടുംബങ്ങൾ തുർക്കിയിലേക്കു പലായനം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. തുർക്കിയുടെ കിഴക്കൻ പ്രവിശ്യ അതിർത്തിയിലൂടെയാണ് ഇവർ എത്തിയത്. English Summary:
US-Iran Conflict Looms: Rumors of US Attack on Iran Surge as Trump Weighs Military Options
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761