search

പാക്കിസ്ഥാനെ വിറപ്പിച്ച എസ്-400 മിസൈലുകൾ വീണ്ടും ഇന്ത്യയിലേക്ക്; 288 എണ്ണം, ചെലവ് 10,000 കോടി

LHC0088 1 hour(s) ago views 936
  



ന്യൂഡൽഹി∙ റഷ്യയിൽ നിന്ന് 10,000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാൻ രാജ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്. ഇതിൽ 120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും ഉൾപ്പെടുന്നു. ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയർ വഴിയാണ് ഇവ വാങ്ങുന്നത്. വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ തീരുമാനിച്ച വിവരം ഇന്നലെ പുറത്തുവന്നിരുന്നു.  
What you should read next

  • ട്രംപിന്റെ ‘ശാസന’ ഏശുന്നു; റഷ്യൻ എണ്ണ ഇനി വേണ്ടെന്നു വച്ച് ഇന്ത്യ? വെനസ്വേലയുടെയും യുഎസിന്റെയും എണ്ണ വാങ്ങാൻ കമ്പനികൾക്ക് കേന്ദ്ര നിർദേശം? Economy
      

         
    •   
         
    •   
        
       


ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാൻ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീർന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം. നിലവിൽ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകൾ കൂടി ഈ വർഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.  
What you should read next

  • Live ‘ഏറ്റവും ശക്തമായ രാജ്യങ്ങൾ‌, ബന്ധം പ്രധാനം’; ട്രംപ്–ഷി കൂടിക്കാഴ്ച ഏപ്രിലിൽ Latest News
      

         
    •   
         
    •   
        
       


ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ റാഫേൽ യുദ്ധവിമാനങ്ങൾ, മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ്, ആന്റി ടാങ്ക് മൈനുകൾ, പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വാങ്ങുന്ന ഭൂരിഭാഗം യുദ്ധവിമാനങ്ങളും ഇന്ത്യയിൽ തന്നെയാകും നിർമിക്കുക.
JUST IN


  • 11 MINUTES AGO   പാക്കിസ്ഥാനെ വിറപ്പിച്ച എസ്-400 മിസൈലുകൾ വീണ്ടും ഇന്ത്യയിലേക്ക്; 288 എണ്ണം, ചെലവ് 10,000 കോടി Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   അച്ഛൻ‌ മരിച്ചത് അമ്മയുടെ ആഭിചാരം കാരണമെന്ന് ജ്യോത്സ്യൻ; അമ്മയെ കൊന്ന് മകൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   Live ‘ഏറ്റവും ശക്തമായ രാജ്യങ്ങൾ‌, ബന്ധം പ്രധാനം’; ട്രംപ്–ഷി കൂടിക്കാഴ്ച ഏപ്രിലിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India Russia defense deal: India is set to purchase 288 S-400 missiles from Russia at a cost of ₹10,000 crore. The approval for this was granted by the Defense Acquisition Council (DAC), chaired by Defense Minister Rajnath Singh. This includes 120 short-range missiles and 168 long-range missiles. The procurement is being made through the Fast Track Procedure. It was revealed yesterday that the Defense Acquisition Council had also decided to purchase 114 Rafale aircraft for the Air Force.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158860