search

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ; വിവാദം

LHC0088 2 hour(s) ago views 660
  



കോട്ടയം ∙ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ കണ്ടതിൽ വിവാദം. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണു വിവാദമായത്. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന പ്രവൃത്തി തള്ളിപ്പറയാൻ ജാഥാ ക്യാപ്റ്റൻ ജോസ് കെ.മാണിയും എൽഡിഎഫ് നേതൃത്വവും തയാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

സംഭവത്തിൽ ഒരു പങ്കുമില്ലെന്നും കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തെ രാഷ്ട്രീയമാക്കി മാറ്റിയ നിലവാരമില്ലാത്ത പണിയാണു ഡിസിസി പ്രസിഡന്റ് ചെയ്തതെന്നും കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് വർഗീസ് ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കഴി‍ഞ്ഞ ദിവസം നടന്ന സംഭവമാണെന്നും പ്രദേശത്തു ചുറ്റിത്തിരിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഇതിനു പിന്നിലെന്നും പൊലീസ് അറിയിച്ചു. English Summary:
Oommen Chandy tomb controversy began after an LDF poster was placed on his grave, leading to accusations from the DCC. The LDF has denied involvement, and a police investigation suggests an individual with mental health challenges was responsible.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158992