തിരുവനന്തപുരം∙ വന്ദേമാതരം എന്ന ദേശീയ ഗീതത്തെ പോലും മത വിഭാഗീയതയുടെ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാർ ആ ശ്രമത്തിൽ നിന്നു പിന്തിരിയണമെന്ന് സിഎംപി ആവശ്യപ്പെട്ടു. ദേശീയ പ്രസ്ഥാനങ്ങൾ പോലും അനുഭവിക്കാത്ത 1870ൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഗീതത്തിലെ മതപരമായ അംശങ്ങൾ മാറ്റി വച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ ഔദ്യോഗിക ദേശീയ ഗീതത്തെ മത ചേരിതിരുവിന്റെ ആയുധമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബിജെപിയുടെ ഈ ചേരി തിരിക്കൽ രാഷ്ട്രീയം അവരുടെ അത്യന്തികമായ പരാജയത്തിന്റെ ലക്ഷണങ്ങളാണെന്നും സിഎംപി അഭിപ്രായപ്പെട്ടു.
കേരളത്തിലെ സിപിഎമ്മിന്റെ പാലക്കാട് ജില്ല പോലുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ അതി ഗുരുതരമായ രാഷ്ട്രീയ സംഘടന പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും സിഎംപി പറഞ്ഞു. സംസ്ഥാനത്തുടനീളം ഏതാണ്ട് ഇരുപത്തഞ്ചോളം അസംബ്ലി മണ്ഡലങ്ങളിൽ സിപിഎമ്മിലെ സംഘടന പ്രശ്നങ്ങൾ രാഷ്ട്രീയ രൂപം പ്രാപിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. 2026 ലെ തിരഞ്ഞെടുപ്പിൽ ഒരു വലിയ ഭൂരിപക്ഷത്തോടു കൂടി ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. യൂഡിഎഫ് സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ സിഎംപി പ്രവർത്തകർ രാവും പകലും കഠിനധ്വാനം ചെയ്യണമെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ ആഹ്വാനം ചെയ്തു.
സിഎംപി ജില്ല സെക്രട്ടറി എം.ആർ മനോജ് അധ്യക്ഷനായി. പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ സി.എ.അജീർ, എം.പി.സാജു, അസി. സെക്രട്ടറി സുരേഷ് ബാബു, പാർട്ടി കണ്ട്രോൾ കമ്മിഷൻ ചെയർമാൻ വി.കെ.രവീന്ദ്രൻ, സ്വാതികുമാർ, ജില്ല നേതാക്കളായ പി.ജി.മധു, ഉഴമലയ്ക്കൽ ബാബു, വിനോദ് കുമാർ.കെ, അലക്സ് സാം ക്രിസ്മസ്, ചന്ദ്രവല്ലി, നാൻസി പ്രഭാകർ തുടങ്ങിയവർ പ്രസംഗിച്ചു. ADVERTISEMENT Go AD-FREE
English Summary:
CMP General Secretary C.P. John urges party workers to ensure a UDF victory in the 2026 elections, criticizing the BJP\“s “Vande Mataram“ politics and the internal crisis within the CPI(M) in Kerala. |