തിരുവനന്തപുരം∙ ഇന്ത്യയിൽ ഏറ്റവും പ്രമുഖ വോളണ്ടറി ഫോഴ്സായ എൻസിസിയുടെ വാർഷിക സി സർട്ടിഫിക്കറ്റ് പരീക്ഷ ഫെബ്രുവരി 14-15 തീയതികളിൽ നടത്തി. കേരളത്തിൽ പല സെന്ററുകളിലായി കര, നാവിക, വ്യോമ സേനയുടെ എൻസിസി കേഡറ്റ്സായ ആറായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
ഒരു വിദ്യാർഥിയുടെ കലാ കായിക സാംസ്കാരികപരമായ വളർച്ചയ്ക്ക ഉതകുന്ന വിവിധ പ്രോഗ്രാമുകൾ എൻസിസി നടത്തുന്നു. ഇതിനു പുറമെ മിലിട്ടറി ഡ്രിൽ പ്രാക്ടീസിലൂടെ വിദ്യാർഥികളിൽ അച്ചടക്കം, ആത്മവിശ്വാസം പങ്കാളിത്തം, കൂട്ടായ പ്രവർത്തനം തുടങ്ങിയ മൂല്യങ്ങള്‍ വളർത്താൻ സഹായിക്കുന്നു.
മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള പരിശ്രമത്തിന് ശേഷമാണ് ഒരു വിദ്യാർത്ഥി സി സർട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് തയാറാവുന്നത്. ഈ പരീക്ഷയിൽ ഒരു കേഡറ്റിന്റെ മിലിറ്ററി ബെയറിങ് പരിശോധിക്കുന്ന ഡ്രിൽ ടെസ്റ്റ്, ആയുധങ്ങളുടെ ഉപയോഗത്തെ പറ്റിയുള്ള അവബോധം പരിശോധിക്കുന്ന ഡബ്ല്യുടി ടെസ്റ്റ് എന്നതിന് പുറമെ മറ്റ് ലൈഫ് സ്കിൽസും പരിശോധിക്കുന്നു. തിരുവനന്തപുരത്ത് നടന്ന പരീക്ഷയ്ക്ക് ബ്രിഗേഡിയർ രാജീവ് നായർ നേതൃത്വം നൽകി. English Summary:
The NCC C Certificate Exam in Kerala saw the participation of approximately six thousand cadets from the Army, Navy, and Air Force wings. This examination, supervised by Brigadier Rajeev Nair in Thiruvananthapuram, is the culmination of years of training in discipline, teamwork, and military skills. |