തിരുവനന്തപുരം ∙ കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 8ന് നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. തദ്ദേശതിരഞ്ഞെടുപ്പില്‍ ആവേശകരമായ വിജയം ലഭിച്ചതിനു പിന്നാലെ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും സീറ്റു മോഹികളുടെ എണ്ണം കൂടുന്നുവെന്നതാണു നേതൃത്വത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി. പത്തുവര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിക്കാന്‍ ഏറെ അനുകൂലമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും ഈ സാഹചര്യത്തില്‍ വിജയസാധ്യത മാത്രമേ പരിഗണിക്കപ്പെടൂ എന്ന നിലപാടിലാണ് നേതൃത്വം.
Also Read അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി, കാണാനാവാതെ മടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരെ പിന്നീടു മറ്റു പദവികളില്‍ പരിഗണിക്കില്ലെന്ന് ഇന്നത്തെ കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. അര്‍ഹതയുണ്ടായിട്ടും മുന്‍കാലങ്ങളില്‍ മാറിനിന്നവരെ ഇത്തവണ പരിഗണിക്കും. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്കു സീറ്റു നല്‍കില്ലെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കി. ഘടകകക്ഷികളുമായി സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി എത്രയും പെട്ടെന്നു സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി.
സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തില്‍ പ്രചാരണത്തിനു കൂടുതല്‍ സമയം ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് പ്രധാനലക്ഷ്യം. സിറ്റിങ്, സംവരണ മണ്ഡലങ്ങളിലെയും തര്‍ക്കമില്ലാത്ത ഇടങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് ആദ്യപട്ടികയില്‍ പ്രഖ്യാപിക്കുക. സിറ്റിങ് സീറ്റുകളില്‍ പാലക്കാട്, തൃപ്പൂണിത്തുറ എന്നിവയൊഴിച്ചുള്ള 20 ഇടത്തെ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണു നീക്കം. സ്വകാര്യ ഏജന്‍സികളുടെ സര്‍വേയില്‍ മുന്നിലെത്തുന്നവര്‍ക്കു മുന്‍ഗണന നല്‍കുമെന്നാണു പറയുന്നതെങ്കിലും പൂര്‍ണമായി സര്‍വേയെ ആശ്രയിച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനു സംസ്ഥാന നേതൃത്വം ഒരുക്കമല്ല. സര്‍വേയില്‍ മുന്നിലെത്തിയാലും വിജയസാധ്യതയില്‍ സംശയം തോന്നിയാല്‍ മാറ്റങ്ങള്‍ വരുത്തും.
Also Read സണ്ണി ജോസഫിനെ മാറ്റും: കെപിസിസി താൽക്കാലിക അധ്യക്ഷനായി ബെന്നി ബഹനാൻ?
അതേസമയം, സീറ്റു കിട്ടിയില്ലെങ്കിലും ആരും പണിയെടുക്കാതിരിക്കരുതെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ എന്തെങ്കിലും അവസരം ലഭിക്കുമെന്നും മറ്റൊരു പരിപാടിയില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി പറഞ്ഞു. ആരു മുഖ്യമന്ത്രിയാകുന്നു, മന്ത്രിയാകുന്നു എന്നതല്ല പ്രധാനമെന്നും പിണറായി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പ്രധാനലക്ഷ്യമെന്നും എ.കെ.ആന്റണി പറഞ്ഞു.
JUST IN
2 MINUTES AGO തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പദവികളില്ല; മാറിനിന്നവരെ പരിഗണിക്കും, സീറ്റു മോഹികൾ വെല്ലുവിളി Latest News
5 MINUTES AGO 19,000 രൂപയ്ക്ക് 2 കോടിയുടെ കവറേജ്; പുതിയ ടേം പ്ലാനുമായി എൽഐസി; അടയ്ക്കുന്നത് അനുസരിച്ച് പ്രീമിയം ഇളവ്; ‘ഇൻവെസ്റ്റ്മെന്റ്’ സാധ്യതയും... Life +
VIEW MORE
English Summary:
Congress Gears Up for Kerala Elections: The Congress party is set to release its first list of candidates for the upcoming Kerala Assembly Elections this month, aiming to capitalize on favorable conditions to unseat the 10-year-old Left government. Senior leaders have warned that candidates who lose in the assembly elections will not be considered for other positions later, emphasizing that only winnability will be the criterion for selection.