search

റഷ്യ കൂടുതൽ ആക്രമിച്ചേക്കും; ഇന്റലിജൻസ് റിപ്പോർട്ടുമായി സെലൻസ്കി; 3ാം റൗണ്ട് ചർച്ച ഇന്ന്

deltin33 1 hour(s) ago views 968
  



കീവ്∙ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്ന് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഏകദേശം നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഇത്തരം ആക്രമണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ശരിയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്കി പറഞ്ഞു.
What you should read next

  • വ്യാപാര കരാർ: നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപമാകുന്നു; ഇന്ത്യൻ സംഘം യുഎസിലേക്ക് Latest News
      

         
    •   
         
    •   
        
       


യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനീവയിൽ യുക്രെയ്ൻ, റഷ്യൻ, യുഎസ് പ്രതിനിധികൾ ഇന്ന് മൂന്നാം റൗണ്ട് ചർച്ചകൾക്കായി ഒത്തുചേരുന്നുണ്ട്. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ, റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളെ സംബന്ധിച്ചാകും പ്രധാനമായും സംസാരിക്കുക. ജനീവയിൽ നടക്കുന്ന ചർച്ചകളിൽ സുരക്ഷാ, മാനുഷിക വിഷയങ്ങളിൽ ക്രിയാത്മകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രതിനിധി സംഘത്തിന്റെ തലവൻ റുസ്തം ഉമറോവ് ടെലിഗ്രാമിൽ കുറിച്ചു.
What you should read next

  • ട്രംപിന്റെ വംശീയ അധിക്ഷേപം: പ്രതികരിച്ച് ബറാക് ഒബാമ US News
      

         
    •   
         
    •   
        
       


അതേസമയം, ഡോൺബാസ് മേഖല പൂർണമായും തങ്ങൾക്ക് വിട്ടുനൽകണമെന്നാണ് റഷ്യയുടെ ആവശ്യം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ സഹായി വ്ളാഡിമിർ മെഡിൻസ്‌കിയാണ് റഷ്യൻ സംഘത്തെ നയിക്കുന്നത്. യുഎഇയിൽ നടന്ന കഴിഞ്ഞ രണ്ട് റൗണ്ട് ചർച്ചകളും തടവുകാരെ കൈമാറുന്ന വിഷയം ചർച്ച ചെയ്തത് അല്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിരുന്നില്ല.
Just in
JUST IN


  • 5 MINUTES AGO   ശ്രമങ്ങൾ വിഫലം, കോട്ടമൺപാറ വനത്തിൽ പടർന്ന കാട്ടുതീ വ്യാപകമായി: കാടിറങ്ങി മൃഗങ്ങൾ; കത്തിച്ചാമ്പലായി വൻമരങ്ങൾ Pathanamthitta
      

         
    •   
         
    •   
        
       

  • 28 MINUTES AGO   ദേശീയപാത 66 വികസനം: കൊട്ടിയം പറക്കുളത്തു നിർമിക്കുന്ന മൺ മതിലുകളിൽ വീണ്ടും വിള്ളൽ Kollam
      

         
    •   
         
    •   
        
       

  • 30 MINUTES AGO   ലൈംഗിക ബന്ധത്തിനു വഴങ്ങിയില്ല; യുവതിയെ ക്രൂരമായി കൊന്നു, ആത്മാവിനോട് സംസാരിക്കാൻ ശ്രമം! Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Russia-Ukraine peace talks: President Volodymyr Zelenskiy has stated that, according to a report from the Ukrainian intelligence agency, Russia is preparing for more attacks targeting energy centers. Such attacks are further complicating the negotiations to end the war, which has been ongoing for nearly four years. Zelenskyy added that it is essential to ensure that all air defense systems are properly set up.
like (0)
deltin33administrator

Related threads

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472240