search

അച്ഛനെ കൊന്നത് ദാവൂദ് സംഘാംഗം; പകവീട്ടാൻ അധോലോകത്തേക്ക്: കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

cy520520 1 hour(s) ago views 985
  



മുംബൈ∙ കേരളത്തിൽ കുടുംബവേരുള്ള അധോലോക കുറ്റവാളി കുമാർ പിള്ളയെ ഹോങ്കോങ്ങിലേക്കു തിരിച്ചയയ്ക്കാൻ പ്രത്യേക കോടതി നിർദേശിച്ചു. ഹോങ്കോങ് പൗരത്വമുള്ള കുമാറിനെ ഇന്ത്യയിലേക്കു നാടുകടത്താൻ കാരണമായ എല്ലാ കേസുകളിലും കുറ്റവിമുക്തനായതോടെയാണിത്. കൈമാറുന്ന രാജ്യത്തിന്റെ അനുമതിയില്ലെങ്കിൽ, മറ്റു കേസുകളിൽ ഇന്ത്യയിൽ വിചാരണ നടത്താൻ കഴിയില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഒരു മാസത്തിനുള്ളിൽ നാടുകടത്തണമെന്നാണ് പ്രത്യേക മക്കോക്ക കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂരിൽനിന്ന് അറസ്റ്റ് ചെയ്ത കുമാർ പിള്ളയെ 2016ലാണ് ഇന്ത്യയ്ക്കു കൈമാറിയത്. കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി പണംതട്ടൽ അടക്കം 3 കേസുകളിൽ മാത്രം വിചാരണ നടത്തുകയെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. അതിൽ മൂന്നിലും കുറ്റവിമുക്നായിട്ടുണ്ട്. ആറു കേസുകളായിരുന്നു കുമാർ പിള്ളയ്ക്കെതിരെ ഇന്ത്യയിൽ ഉണ്ടായിരുന്നത്.  
What you should read next

  • പാർട്ടികളിൽ മ്യാവു, മ്യാവു...; ദാവൂദിന്റെ ലഹരി മാഫിയയുമായി ബോളിവുഡ് താരങ്ങൾക്കു ബന്ധം, ശ്രദ്ധയും നോറയും സംശയ മുനയിൽ Latest News
      

         
    •   
         
    •   
        
       


അധോലോകത്തിലെത്തിച്ചത് അച്ഛന്റെ മരണം

മധ്യമുംബൈയിലെ വിക്രോളിയിലാണു കുമാർ പിള്ളയുടെ കുടുംബം. കന്യാകുമാരിയിൽനിന്നുള്ള മലയാളിയാണു കുമാർ പിള്ളയുടെ അച്ഛൻ കൃഷ്ണപിള്ള. ചെറിയ ജോലിയുമായാണു കൃഷ്ണപിള്ള മുംബൈയിൽ ജീവിതം തുടങ്ങിയത്. ദക്ഷിണേന്ത്യക്കാർക്കു നേരെ ആക്രമണങ്ങൾ വർധിച്ചപ്പോൾ വിക്രോളി ഉൾപ്പെടെയുള്ള മേഖലകളിൽ മലയാളികളുടെയും തമിഴരുടെയും ബലമായിരുന്നു അദ്ദേഹമെന്നും ആദ്യതലമുറ പ്രവാസികൾ ഓർക്കുന്നു. ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നതിനിടെ ഹാജി മസ്താൻ, വരദരാജ മുതലിയാർ തുടങ്ങിയ അധോലോകത്തലവന്മാരുമായുള്ള ബന്ധമാണു കൃഷ്ണപിള്ളയുടെ വളർച്ചയ്ക്കു വഴിയൊരുക്കിയതത്രേ. ക്രമേണ സാമ്പത്തികവളർച്ച നേടിയ കൃഷ്ണപിള്ള വിക്രോളി ഹരിലായി വില്ലേജിനു സമീപം സിദ്ധിവിനായക് എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഇതിനടുത്തു സിദ്ധിവിനായക്  ക്ഷേത്രവും സ്ഥാപിച്ചു. ഒട്ടേറെ മലയാളികൾ പഠിക്കുന്ന സ്കൂളാണിത്. അതിന്റെ സ്റ്റോർ മുറിയിൽ വച്ചാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹം വിക്രോളിയിൽ ക്ലബ് നടത്തിയിരുന്നു. വിക്രോളിയിലെ കെട്ടിടം അവിടത്തെ മുനിസിപ്പൽ കോർപറേറ്റർക്കു വിൽക്കാൻ വിസമ്മതിച്ച കൃഷ്ണപിള്ളയെ ദാവൂദ് ഇബ്രാഹിം സംഘത്തിലെ ലാൽസിങ് ചൗഹാന്റെ അനുയായികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പിതാവിനെ കൊലപ്പെടുത്തിയതിനു പ്രതികാരം ചെയ്യാനാണു കുമാർ ആയുധമെടുത്തത്
What you should read next

  • പകയോടെ ദാവൂദ് കാത്തിരിക്കുന്നു അയാൾക്കു വേണ്ടി; ഡി കമ്പനിയെ വിരട്ടിയ ‘ബിആർഎ’; പൊലീസിനെ പേടിച്ച് പെട്ടിയിൽ ഒളിച്ച ഗാവ്‌ലി News +
      

         
    •   
         
    •   
        
       


എൻജിനീയറിങ് ബിരുദധാരിയായ കുമാർ പിള്ള അമർനായിക്കിന്റെ അധോലോക സംഘത്തിനൊപ്പം സജീവമായി. അച്ഛന്റെ ഘാതകരെ വകവരുത്തുംവരെ ചെരിപ്പിടില്ലെന്നു ശപഥം ചെയ്തു. പിതാവിനെ കൊലപ്പെടുത്തിയവരിലൊരാളായ ലാൽ സിങ് ചവാൻ‍ എംഎൽഎയെ ബോറിവ്‌ലി റെയിൽവേ സ്റ്റേഷന് പുറത്തു കുമാർ പിള്ള വധിച്ചതോടെയാണു പൊലീസിന്റെ നോട്ടപ്പുള്ളിയായത്. തുടക്കത്തിൽ അമർ നായിക് സംഘത്തിൽ അംഗമായിരുന്നു. പിന്നീട് അമർ നായിക്കിന്റെ സഹോദരൻ അശ്വിൻ നായിക്കിനൊപ്പം ചേർന്ന് അധോലോകത്തു സജീവമായി. കെട്ടിട നിർമാതാക്കൾ ഉൾപ്പെടെയുള്ളവരിൽനിന്നു ഭീഷണിപ്പെടുത്തി പണംതട്ടിയതായി ഒട്ടേറെ കേസുകളുണ്ട്. അമർനായിക് കൊല്ലപ്പെടുകയും അശ്വിൻ നായിക് വീൽ ചെയറിലാകുകയും ചെയ്തതോടെയാണു കുമാർ പിള്ള മുംബൈ വിട്ടത്. ചെന്നൈയിലേക്കു ചേക്കേറിയ ഇയാൾ എൽടിടിഇയുമായി ബന്ധം സ്ഥാപിച്ചെന്നും പിന്നീടു വിദേശത്തേക്കു കടന്നെന്നും പൊലീസ് പറയുന്നു. പിന്നീട് ഹോങ്കോങ്ങിൽ സ്ഥിരതാമസമാക്കി‌. മുംബൈ സ്വദേശിയായ കൽപനയാണു ഭാര്യ. ഇവർക്ക് ഒരു മകളുണ്ട്. 1998ൽ പൊലീസിന്റെ പിടിയിലായിരുന്നു. 1999ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. പിന്നീട്, 2016ലാണ് സിംഗപ്പൂരിൽനിന്ന് പിള്ളയെ കസ്റ്റഡിയിലെടുത്തത്.
JUST IN


  • 47 SECONDS AGO   അച്ഛനെ കൊന്നത് ദാവൂദ് സംഘാംഗം; പകവീട്ടാൻ അധോലോകത്തേക്ക്: കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   സ്വർണവില തകർച്ചയിൽ നിന്ന് കരകയറുന്നു; രാജ്യാന്തര വിലയിൽ വൻ ഉണർവ്, കേരളത്തിലും കുതിക്കും Commodity
      

         
    •   
         
    •   
        
       

  • 1 HOUR 20 MINUTES AGO   പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ.എ. സലിം അന്തരിച്ചു Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Underworld Don Kumar Pillai Ordered Extradited to Hong Kong: Kumar Pillai, an underworld criminal with family roots in Kerala, has been ordered for extradition to Hong Kong by a special court. This decision follows his acquittal in all cases that led to his deportation to India, allowing him to be sent back to Hong Kong within a month.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159472