search

ഭൂട്ടാൻ കാർ കടത്ത് കേസ്: ഡൽഹി സ്വദേശിക്ക് കൊച്ചി പൊലീസിന്റെ നോട്ടിസ്

Chikheang 1 hour(s) ago views 701
  



കൊച്ചി∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ഡൽഹി സ്വദേശിക്ക് കൊച്ചി പൊലീസിന്റെ നോട്ടിസ്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കൊച്ചി സെൻട്രൽ പൊലീസാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ മുഹമ്മദ് യഹ്യയുടെ പരാതിയിൽ ഡല്‍ഹി ലാജ്പത് നഗറിൽ താമസിക്കുന്ന രോഹിത് ബേദി എന്ന വാഹന ഇടപാടുകാരനോടു ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഐപിസി 406, 420 വകുപ്പുകൾ പ്രകാരം വിശ്വാസവഞ്ചനയ്ക്ക് ഇയാൾക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.  
What you should read next

  • ദുൽഖറിന്റെ ഡിഫൻഡർ ഉപാധികളോടെ വിട്ടുനൽകി; പിടികൂടിയവയിൽ അവശേഷിക്കുന്നത് 4 കാറുകൾ Latest News
      

         
    •   
         
    •   
        
       


ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ ‘ഓപ്പറേഷൻ നുമ്ഖോർ’ പരിശോധനയ്ക്കു പിന്നാലെ മുഹമ്മദ് യഹ്യ പരാതി നൽകുകയായിരുന്നു. ഭൂട്ടാനിൽനിന്നു കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ 200ലേറെ എണ്ണം കേരളത്തിൽ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണു പരിശോധനയിൽ കസ്റ്റംസ് കണ്ടെത്തിയത്. ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടു വരുന്ന വാഹനങ്ങൾ ഹിമാചൽ പ്രദേശിലോ സമീപ സംസ്ഥാനങ്ങളിലെ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുകയായിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങിയ ചലച്ചിത്ര താരങ്ങളുടേത് ഉൾപ്പെടെ അൻപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു. വാഹനക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചിരുന്നു.  

ഈ പരിശോധനകൾക്കു പിന്നാലെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നു കാട്ടി മുഹമ്മദ് യഹ്യ പൊലീസിനെ സമീപിച്ചത്. 2024 ജൂൺ – ജൂലൈ മാസങ്ങളിലായിരുന്നു സംഭവം. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ വിൽക്കാനുണ്ടെന്നും 14 ലക്ഷം രൂപയാണ് വിലയെന്നും രോഹിത് ബേദി തന്നെ വിശ്വസിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ജൂണ്‍ ഒടുവിൽ 50,000 രൂപ പണമായി നൽകി. ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ട് മുഖാന്തരം നൽകി. തുടർന്ന് ഡല്‍ഹിയിൽ വച്ച് 5 ലക്ഷം രൂപ പണമായും 4 ലക്ഷം രൂപ അക്കൗണ്ട് മുഖേനെയും നൽകി വാഹനം വാങ്ങി. എന്നാൽ ഇത് ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധ മാർഗത്തിലൂടെ ഇറക്കുമതി ചെയ്ത് ഹിമാചൽ പ്രദേശിൽ റീ–റജിസ്റ്റർ ചെയ്ത വാഹനമായിരുന്നു എന്ന് അറിഞ്ഞത് പിന്നീടാണെന്ന് യഹ്യയുടെ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ വിശ്വാസ വഞ്ചനയും ചതിയും നടത്തിയെന്നാണ് കേസ്.  
What you should read next

  • തട്ടിപ്പിനു പിന്നിൽ കോയമ്പത്തൂർ ഗ്യാങ് ഒറ്റയ്ക്കല്ല, വാഹന ഇടപാടിന് അപ്പുറം ലക്ഷ്യങ്ങൾ, പൊലീസിന്റെ സഹായം തേടി കസ്റ്റംസ് Latest News
      

         
    •   
         
    •   
        
       


എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ രോഹിത് ബേദിക്ക് നോട്ടിസ് നൽകിയിരുന്നെങ്കിലും അസൗകര്യം മൂലം മറ്റൊരു ദിവസത്തേക്ക് നോട്ടിസ് മാറ്റി നൽകുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടു വന്ന വാഹനങ്ങൾ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട, കൊല്ലം സ്വദേശികൾ വാങ്ങിയ പ്രാഡോ, കൊച്ചി പള്ളുരുത്തി സ്വദേശിയുടെ നിസാൻ പട്രോൾ, കോട്ടയം കുമാരനല്ലൂർ, നീണ്ടൂർ, അങ്കമാലി, കടവന്ത്ര, കലൂർ സ്വദേശികൾ വാങ്ങിയ ടൊയോട്ട ലാൻഡ് ക്രൂസറുകൾ തുടങ്ങിയവ കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിപണിയിൽ ഒന്നും രണ്ടും കോടി രൂപ വരെ വിലയുള്ള കാറുകളാണ് പകുതി വിലയ്ക്കു പലരും സ്വന്തമാക്കിയത്. വാഹനങ്ങൾ പൊളിച്ച് ഏതു കാറാണെന്നു തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കണ്ടെയ്നറുകളിലാക്കി റോഡ് വഴിയും വാഹനങ്ങൾ എത്തിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രമാക്കിയ സംഘമാണ് ഇതിനു പിന്നിലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. കോയമ്പത്തൂർ സ്വദേശിയുടെ അറസ്റ്റിലൂടെയാണ് ഇത്തരമൊരു പരിശോധനയിലേക്ക് കസ്റ്റംസ് കടക്കുന്നതും. ADVERTISEMENT Go AD-FREE
JUST IN


  • 24 SECONDS AGO   ഭൂട്ടാൻ കാർ കടത്ത് കേസ്: ഡൽഹി സ്വദേശിക്ക് കൊച്ചി പൊലീസിന്റെ നോട്ടിസ് Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   ജർമനിയിൽ ഗുരുതര പ്രതിസന്ധി; നഴ്സുമാരെ കിട്ടാനില്ല, വൻ ശമ്പളം വാഗ്ദാനം, ഉന്നം ഇന്ത്യൻ നഴ്സുമാർ Business News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   കേന്ദ്ര ഗൂഢാലോചന ഏറ്റില്ലെന്ന് സ്റ്റാലിൻ, തമിഴ്നാടിന് വൻ വളർച്ച, ‘5000’ന്റെ സ്കീമിന് പിന്നാലെ പുതിയ വിവാദത്തിരി കൊളുത്തി തമിഴ്നാട് മുഖ്യമന്ത്രി Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kochi Police Issues Notice in Bhutan Car Smuggling Case: Kochi police notice issued to a Delhi resident in connection with a Bhutan vehicle smuggling case, marking the first such registered case in the state. This investigation is part of a larger crackdown on illegal vehicle imports and duty evasion, with customs having seized numerous vehicles previously.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163817