search

ശബരിമല തീർഥാടകരെ വഴിയിലിറക്കി; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു, കണ്ടക്ടറെ സ്ഥലംമാറ്റി

LHC0088 Yesterday 22:06 views 693
  



പത്തനംതിട്ട∙ ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ.പ്രേമസുതനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൂവാറിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. വനിതകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. നിലയ്ക്കൽ സ്റ്റാന്‍ഡിനു പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ ഇറക്കിവിടുകയായിരുന്നു. തീർഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം വനമേഖലയിൽ സംഘം കാത്തുനിന്നു. മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്.
What you should read next

  • മുട്ടു കൊണ്ട് സ്പർശിച്ചു, വസ്ത്രം നീക്കി; ബസിൽ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം Latest News
      

         
    •   
         
    •   
        
       


സംഭവത്തെക്കുറിച്ച് വിജിലൻസ് ഓഫിസർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയതായി സർക്കാർ ഉത്തരവിൽ‌ പറയുന്നു.
JUST IN


  • 2 MINUTES AGO   ശബരിമല തീർഥാടകരെ വഴിയിലിറക്കി; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു, കണ്ടക്ടറെ സ്ഥലംമാറ്റി Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   നവകേരള സർവേ: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   ‘പ്രതിപക്ഷവുമായി മന്ത്രി ചർച്ച നടത്തിയില്ല; ബാറുകളുടെ സമയം കൂട്ടിയതിൽ ദുരൂഹത’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
KSRTC Driver Fired, Transfer for Conductor: Sabarimala pilgrims were left stranded on the road after being dropped off mid-journey by a KSRTC bus en route to Nilakkal. Following the incident, the temporary driver was promptly dismissed from service, and the conductor was transferred to a distant depot.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162050