search

തനിക്കു വേണ്ടി പിആർ വർക്ക് നടത്തുന്നത് സിപിഎം സൈബർ പോരാളികൾ: വി.ഡി.സതീശൻ

Chikheang 1 hour(s) ago views 684
  



തൃശൂർ ∙ കാര്യക്ഷമത ഇല്ലെന്നു പറഞ്ഞ് സൈബർ പോരാളികളെ സിപിഎം പറഞ്ഞുവിടരുതേ എന്നാണ് അഭ്യർഥനയെന്നും തനിക്കു വേണ്ടി പിആർ വർക്ക് നടത്താൻ അവരേ ഉള്ളൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അൽപം വക്രീകരിക്കുന്നുണ്ടെങ്കിലും തന്റെ റീലുകളെല്ലാം ചെയ്യുന്നത് സിപിഎം സൈബർ പോരാളികളാണ്. ദിവസവും 20 റീൽ വച്ച് ഇറക്കും. കേരളത്തിൽ സിപിഎം എത്ര കാടൻ സംസ്കാരമാണ് കൊണ്ടുനടക്കുന്നത് എന്നതിന്റെ തെളിവാണ് വി.എസ്.അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത് വച്ച സംഭവം. ഒരു പുസ്തകം ഏറ്റുവാങ്ങിയാൽ കൊല്ലും എന്ന സന്ദേശമാണ് ആ പാർട്ടി നൽകുന്നത്.  

എം.എൻ.വിജയന് ഉണ്ടായ അനുഭവമാണ് മകനും നേരിടേണ്ടിവന്നിരിക്കുന്നത്. അസഹിഷ്ണുതയുടെ കാര്യത്തിൽ ബിജെപിയും സിപിഎമ്മും ഒരേ പാതയിലാണ്. തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായി വച്ചുമാറുന്ന സീറ്റുകൾ വിശദമായ ചർച്ചയ്ക്കു ശേഷം പ്രഖ്യാപിക്കും. ചില സീറ്റുകളിൽ ധാരണയായി. ചില വ്യക്തികളുമായുള്ള ചർച്ചകളും ഫലപ്രാപ്തിയിൽ എത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ നയങ്ങളിൽ എതിർ‌പ്പുള്ളവർ കോൺഗ്രസിൽ ചേരുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു.

പ്രഭാത ചർച്ച നടത്തി
തൃശൂർ ∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയോടനുബന്ധിച്ച്  വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ‘സംവദിക്കാം പുതുയുഗത്തിനായി’ പ്രഭാത ചർച്ച സംഘടിപ്പിച്ചു.  ഭാഷ ന്യൂനപക്ഷം, രാഷ്ട്രീയ ആക്രമണ ഇരകളുടെ ബന്ധുക്കൾ, വന്യജീവി ആക്രമണ ബാധിതർ,  നാടക സിനിമാരംഗത്തു നിന്നുള്ളവർ, എഴുത്തുകാർ,  തുടങ്ങിയവർ  സംവാദത്തിനെത്തി. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, ജില്ലാ കൺവീനർ കെ. ആർ. ഗിരിജൻ, സി.പി.ജോൺ, എം.പി.വിൻസന്റ്, തോമസ് ഉണ്ണിയാടൻ, സി.വി.കുര്യാക്കോസ്, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, മേയർ നിജി ജസ്റ്റിൻ, ഷാനിമോൾ ഉസ്മാൻ, ജോസഫ് ചാലിശ്ശേരി എന്നിവരും പങ്കെടുത്തു English Summary:
Opposition Leader V.D. Satheesan has called on the CPM not to dismiss cyber activists, as they are essential for his public relations efforts. He highlighted the CPM\“s alleged barbaric culture with the incident at V.S. Anil Kumar\“s home, drawing parallels to the intolerance shown by the BJP.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164826