search

പെട്രോൾ പമ്പിൽ പുകവലിക്കുന്നത് വിലക്കി; ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ് – വിഡിയോ

LHC0088 1 hour(s) ago views 974
  



റായ്പുർ ∙ പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് വിലക്കിയതിന്റെ ദേഷ്യത്തിൽ ലൈറ്റർ കത്തിച്ച് ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവിന്റെ പരാക്രമം. പമ്പിലെ ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് തീ അണയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബിർഗാവ് സ്വദേശി ധർമ്മേന്ദ്ര സിങ്, എഎച്ച്പി കോളനി സ്വദേശി ഇമ്രാൻ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
What you should read next

  • വിവാഹവാഗ്ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; തൃശൂർ സ്വദേശിയായ വ്‌ലോഗർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       


വൈകുന്നേരം 7:40-ഓടെ ഊർല ഏരിയയിലെ കർമ്മ ചൗക്കിന് സമീപമുള്ള സംഗീത ഫ്യൂവൽസ് പെട്രോൾ പമ്പിൽ രണ്ടു യുവാക്കൾ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തി. പമ്പ് ജീവനക്കാരൻ ടാങ്കിൽ പെട്രോൾ നിറയ്ക്കാൻ തുടങ്ങിയപ്പോൾ, ബൈക്കിന്റെ പിന്നിലിരുന്ന ധര്‍മേന്ദ്ര താഴെയിറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. ബൈക്കിലിരിക്കുകയായിരുന്ന ഇമ്രാൻ ഇത് കണ്ട് ധര്‍മേന്ദ്രയെ തള്ളി മാറ്റി. ഇതോടെ കുപിതനായ ധര്‍മേന്ദ്ര സിഗരറ്റ് ലൈറ്റര്‍ കത്തിച്ച് ബൈക്കിന്റെ ഇന്ധന ടാങ്കിന് തീയിട്ടു. പെട്ടെന്ന് തീ ആളിപ്പടർന്നപ്പോൾ ബൈക്ക് യാത്രികരും പമ്പിലെ ജീവനക്കാരനും ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ പ്രവർത്തിച്ച മറ്റൊരു പമ്പ് ജീവനക്കാരൻ ഫ്യൂവൽ ഹോസ് വലിച്ചുമാറ്റുകയും പ്രധാന ഇന്ധന വിതരണം നിർത്തുകയും ചെയ്തു. തുടർന്ന്, ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചു. തീപിടിത്തത്തിനിടെ, കത്തിക്കൊണ്ടിരുന്ന ഇന്ധനം യുവാക്കളുടെ ശരീരത്തിലും തെറിച്ചിരുന്നു.


Man lights fire at petrol pump in Raipur. Staff rush to stop disaster...
CCTV footage shows a man setting fire near a petrol pump nozzle at Sangeeta Fuels, Raipur, Chhattisgarh. Staff acted fast to prevent disaster. Both accused arrested. pic.twitter.com/3r6ey6uFtU— contentkikamii (@contentkikamii) February 20, 2026


തീ നിയന്ത്രണവിധേയമായതിനു പിന്നാലെ, ധര്‍മേന്ദ്രയും ഇമ്രാനും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പമ്പിലെ ജീവനക്കാർ അവരെ പിടികൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഊർല പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയും, ഇവരുടെ ബൈക്കും ലൈറ്ററും പിടിച്ചെടുക്കുകയും ചെയ്തു. തീവയ്‌പ്, പൊതുസുരക്ഷ അപകടത്തിലാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഊർല ഇൻസ്‌പെക്ടർ രോഹിത് മഹേൽക്കർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @contentkikamii എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; തല പൊട്ടിച്ചു Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ‘തിരഞ്ഞെടുപ്പാണ്, രോഗികളോടു നന്നായി പെരുമാറണം’: ഗവ. ആശുപത്രികൾക്ക് ആരോഗ്യ വകുപ്പിന്റെ സർക്കുലർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Man throws lighter into fuel tank of bike: Two men have been arrested after they tried to set a motorcycle on fire at a petrol pump in Raipur . An employee at the filling station took swift action and extinguished the fire, a video of the incident shows.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163220