search

ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടു; റിപ്പോർട്ട് തേടി കോടതി

deltin33 1 hour(s) ago views 378
  



കൊച്ചി ∙ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിഷയത്തിൽ ബുധനാഴ്ചയ്ക്കു മുൻപ് റിപ്പോർട്ട് നൽകാൻ മ്യൂസിയം പൊലീസിനോടു ആവശ്യപ്പെട്ടത്.പൊലീസിനോട് ആവശ്യപ്പെട്ടത്. കൊല്ലം സ്വദേശി എം.എം. സഞ്ജീവ് കുമാറാണ് കോടതിയിൽ പരാതി നൽകിയത്. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹർജി നൽകിയത്.
What you should read next

  • ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ Latest News
      

         
    •   
         
    •   
        
       


ലൈസൻസ് ഇല്ലാത്ത മദ്യത്തിന്റെ ഉൽപാദനം വ്യാജമദ്യ നിർമാണത്തിന് തുല്യമാണെന്നാണ് ഹർജിക്കാരന്റെ വാദം. ബവ്കോ, മലബാർ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടർമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഹർജിയിലൂടെ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കെ ഇന്നലെ മേനോൻപാറയിൽ പുതിയ ബ്രാൻഡിയുടെ നിർമാണം തുടങ്ങിയിരുന്നു. മിന്നൽ മാജിക്ക് അഥവാ എം.എം ബ്രാൻഡിയെന്ന പേരിൽ പുതിയ ബ്രാൻഡ് പുറത്തിറക്കാനാണ് സർക്കാർ തീരുമാനം. അതേസമയം സർക്കാർ നടപടിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ എം.എം.സഞ്ജീവ് കുമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.
Just in
JUST IN


  • 22 MINUTES AGO   ‘ദേവസ്വം ചെയർമാനാകണം; ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം’: സുരേഷ് ഗോപി Latest News
      

         
    •   
         
    •   
        
       

  • 33 MINUTES AGO   നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും; സൂചനയുമായി മന്ത്രി എ.കെ.ശശീന്ദ്രന്‍ Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   മോദി ഫ്ലാഗ് ഓഫ് ചെയ്യും മുൻപേ അതിവേഗ ആർആർടിഎസിൽ: അമ്പരപ്പിച്ച് അദ്ഭുത സംഖ്യയിലേക്കുള്ള കുതിപ്പ് News +
      

         
    •   
         
    •   
        
       
VIEW MORE
English Summary:
\“Minnal Magic\“ Brandy Controversy: The Minnal Magic Brandy controversy has deepened as a Thiruvananthapuram court seeks a report on its production, which allegedly violates a High Court stay. The petitioner has launched a hunger strike, demanding a criminal case against the heads of BEVCO and Malabar Distilleries.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475124