search

‘കുട്ടികളിൽ അക്രമവാസന’; മത്സ്യവും മാംസവും നിരോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി

LHC0088 1 hour(s) ago views 776
  



പട്ന∙ ബിഹാറിലെ സ്കൂൾ, കോളജ് പരിസരങ്ങളിൽ മത്സ്യവും മാംസവും അനധികൃതമായി വിൽക്കുന്നത് നിരോധിക്കുമെന്ന് ഉപ മുഖ്യമന്ത്രി വിജയ് സിൻഹ. കുട്ടികളിലെ അക്രമവാസന ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനുമാണ് തീരുമാനമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആൾകൂട്ടമുള്ള തുറന്ന സ്ഥലങ്ങളിൽ വിൽപ്പന അനുവദിക്കില്ലെന്ന് കാട്ടി ബിഹാർ സർക്കാർ ഉത്തരവിറക്കിയിരുന്നു.
What you should read next

  • ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർ‌ട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം Latest News
      

         
    •   
         
    •   
        
       


ആരാധനാലയങ്ങളുടെ പരിസരങ്ങളിലും അനധികൃത മാംസ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. ലൈസൻസുള്ളവർക്കു മാത്രമേ മത്സ്യവും മാംസവും വിൽക്കാൻ കഴിയൂ. റോഡരികിലെ കടകളിൽ വഴിയാത്രക്കാർ കാണുന്ന രീതിയിൽ മത്സ്യവും മാംസവും പ്രദർശിപ്പിക്കാൻ പാടില്ല. ‘‘സർക്കാർ ഇതിനായി ചട്ടങ്ങൾ രൂപീകരിക്കുകയാണ്. നിയമം കർശനമായി നടപ്പിലാക്കും’’– മന്ത്രി പറഞ്ഞു. അരാധനാലയങ്ങളുടെ 500 മീറ്റർ പരിസരത്ത് മാസം വിൽക്കുന്നത് 2025 മാർച്ചിൽ യുപി സർക്കാർ നിരോധിച്ചിരുന്നു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @VijayKrSinhaBih എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Just in
JUST IN


  • 40 SECONDS AGO   ‘കുട്ടികളിൽ അക്രമവാസന’; മത്സ്യവും മാംസവും നിരോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   20 വർഷം മുൻപ് കടൽ ഒരു കിലോമീറ്റർ ദൂരത്ത്; തീരം കടൽ കവർന്നു തുടങ്ങിയിട്ട് 2 പതിറ്റാണ്ട് Malappuram
      

         
    •   
         
    •   
        
       

  • 1 HOUR 14 MINUTES AGO   ‘എന്‍റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ? തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ?’; ജസീലയുടെ പരാതി പൊലീസും സ്വീകരിച്ചില്ല Kasargod
      

         
    •   
         
    •   
        
       
VIEW MORE
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164385