search

ചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്: പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം അംഗീകരിച്ചു

Chikheang 1 hour(s) ago views 546
  



തിരുവനന്തപുരം∙ ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി.
What you should read next

  • ഭക്ഷണം കഴിക്കും, പണം കൊടുക്കാതെ മുങ്ങും; ചോദ്യം ചെയ്ത കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം Latest News
      

         
    •   
         
    •   
        
       


കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. ഇതിനിടെയായിരുന്നു അതിക്രമം. രഹസ്യമൊഴിയിലും സംവിധായിക പരാതി ആവര്‍ത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി.കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ptkunhimohammed എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Just in
JUST IN


  • 1 MINUTE AGO   ചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്: പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം അംഗീകരിച്ചു Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം: അമ്പരപ്പിച്ച് വൻ വോട്ടു ചോർച്ച; മുന്നണികൾക്ക് ചങ്കിടിപ്പ് Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   കഴിച്ചതിന്റെ പണം ചോദിച്ചു, ഹോട്ടൽ തകർത്തു; തോക്ക് ചൂണ്ടി ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടൽ: ഗുണ്ടകളുടെ സ്വന്തം കേരളം! Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Chargesheet against PT Kunju Mohammed accepted in case of insulting a film worker. The court will consider the charges, including sexual assault and insulting womanhood. The incident occurred during the International Film Festival last year.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166635