search

തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം: അമ്പരപ്പിച്ച് വൻ വോട്ടു ചോർച്ച; മുന്നണികൾക്ക് ചങ്കിടിപ്പ്

Chikheang 1 hour(s) ago views 696
  



തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ കുറഞ്ഞപ്പോൾ, തലസ്ഥാന ജില്ലയിലെ 4 നഗരമണ്ഡലങ്ങളിൽ മാത്രം അപ്രത്യക്ഷമായത് ഒന്നര ലക്ഷത്തിലേറെ വോട്ടർമാർ. തിരുവനന്തപുരം – 47,647, വട്ടിയൂർക്കാവ് – 42580, നേമം – 38,063, കഴക്കൂട്ടം – 32,769 എന്നിങ്ങനെയാണ് വോട്ടർമാർ കുറഞ്ഞത്. ജില്ലയിലെ മറ്റു 10 മണ്ഡലങ്ങളിലും ഇരുപതിനായിരമോ പതിനായിരമോ അതിൽ താഴെയോ വോട്ടർമാർ കുറയുമ്പോഴാണ് ഇവിടത്തെ ഞെട്ടിപ്പിക്കുന്ന കണക്ക്.
What you should read next

  • എൻ.വി.പ്രകൃതി ബത്തേരിയിൽ മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആം ആദ്മി Latest News
      

         
    •   
         
    •   
        
       


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ മുന്നിലെത്തിയത്. നിയമസഭയിലേക്ക് നേമത്തെ സ്ഥാനാർഥി രാജീവാണെന്ന് ഉറപ്പായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ശശി തരൂരിനായിരുന്നു മുൻതൂക്കം. എന്നാൽ, രണ്ടു മാസം മുൻപു നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലപരിധിയിലെ വാർഡുകളിലെ നേട്ടം ബിജെപിക്കു പ്രതീക്ഷ നൽകുകയും സിപിഎമ്മിനെ അമ്പരിപ്പിക്കുകയും ചെയ്തിരുന്നു. എൽഡിഎഫിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ആന്റണി രാജു, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനായതിനാൽ ഈ സീറ്റ് ഏറ്റെടുക്കാൻ സിപിഎം നീക്കമുണ്ട്.  

നഗരപരിധിയിൽ വരുന്ന ഈ മണ്ഡലങ്ങളിൽ ഇത്രയധികം വോട്ടർമാർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകാതിരുന്നതാണ് ഇവർ പുറത്താകാൻ പ്രധാന കാരണം. ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും ഏറെയുള്ള നഗരമേഖലയിൽ പലരെയും കണ്ടെത്താനായില്ലെന്ന് ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പല വോട്ടർമാരും പുറത്തായത്. ഏറെ വർഷങ്ങളായി നഗരത്തിൽ നിന്നു താമസം മാറിയവർ വോട്ടർമാരായി തുടരുന്ന സാഹചര്യവും പലരെയും നീക്കാൻ കാരണമായി.  
JUST IN


  • 1 MINUTE AGO   തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം: അമ്പരപ്പിച്ച് വൻ വോട്ടു ചോർച്ച; മുന്നണികൾക്ക് ചങ്കിടിപ്പ് Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   കഴിച്ചതിന്റെ പണം ചോദിച്ചു, ഹോട്ടൽ തകർത്തു; തോക്ക് ചൂണ്ടി ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടൽ: ഗുണ്ടകളുടെ സ്വന്തം കേരളം! Thiruvananthapuram
      

         
    •   
         
    •   
        
       

  • 1 HOUR 33 MINUTES AGO   LIVE സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; 3 തൊഴിലാളികൾക്കു ദാരുണാന്ത്യം, 2 പേർക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Special Intensive Revision: While the total number of voters in the state decreased by 8.97 lakh during the comprehensive electoral roll revision (SIR), over 1.5 lakh voters have disappeared from just four urban constituencies in the capital district alone. The breakdown of the voter decrease is as follows: Thiruvananthapuram – 47,647, Vattiyoorkavu – 42,580, Nemom – 38,063, and Kazhakkoottam – 32,769.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166635