കൊച്ചി ∙ കൈവശ ഭൂമിക്കുള്ള പട്ടയവിതരണത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. 1964ലെ ചട്ടപ്രകാരം കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. 2024 ജനുവരി 10 മുതല്‍ നിലനിന്നിരുന്ന സ്‌റ്റേയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയത്. ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം നടത്താമെന്നാണ് കോടതി നിർദേശം. എത്ര കൈവശഭൂമിക്ക് പട്ടയം നൽകാം തുടങ്ങിയ മാനദണ്ഡങ്ങൾ തീരുമാനിച്ചായിരിക്കണം പട്ടയം വിതരണം നടത്തേണ്ടത് തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
What you should read next
‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’ Latest News
1971 ഓഗസ്റ്റ് ഒന്നിന് മുൻപ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നൽകാമെന്നായിരുന്നു സർക്കാരുണ്ടാക്കിയ ചട്ടം. എന്നാൽ ചില സംഘടനകളും വ്യക്തികളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 1964ലെ ചട്ടത്തിൽ സമയപരിധി ഉണ്ടായിരുന്നില്ലെന്നും ഇത് നിരവധി പേർ അനധികൃതമായി അപേക്ഷയുമായെത്താൻ കാരണമായെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി സ്റ്റേ നീക്കിയത്.
What you should read next
‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
പട്ടികവർഗ മേഖലകളിൽ ഉൾപ്പെടെയുള്ള കൈവശ ഭൂമിക്കുള്ള 1834 പട്ടയങ്ങൾ വിതരണം ചെയ്യാൻ സര്‍ക്കാർ തയാറെടുക്കുമ്പോഴായിരുന്നു ഹൈക്കോടതി ഈ നടപടികൾക്ക് സ്റ്റേ പ്രഖ്യാപിച്ചത്. ഇടുക്കി കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസില്‍ നിന്നും 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം കൈവശഭൂമിക്കുള്ള 1105 പട്ടയങ്ങള്‍ വിതരണം ചെയ്യാനും 2024 ഫെബ്രുവരിയിലെ പട്ടയമേളയിലേക്ക് 500 പട്ടയങ്ങള്‍ കൂടി അധികമായി വിതരണം ചെയ്യാനും ഇടുക്കി ഭൂമി ഓഫീസില്‍ നിന്ന് പട്ടികവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള 229 പട്ടയങ്ങളും ഉൾപ്പെടെ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചിരുന്നുവെന്ന് നേരത്തെ ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. പുനരാരംഭിക്കുന്നതിന് സാധിക്കുകയൂള്ളൂ. സര്‍ക്കാരിന്റെ നാലാം നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പട്ടയമേളയില്‍ 2000 പട്ടയങ്ങള്‍ കൂടി തയ്യാറാക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ സ്റ്റേ വന്നതോടെ ഈ പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതാവുകയായിരുന്നു.
JUST IN
42 SECONDS AGO കൈവശ ഭൂമിക്ക് പട്ടയം: സ്റ്റേ നീക്കി ഹൈക്കോടതി; സർക്കാരിന് ആശ്വാസം Latest News
48 MINUTES AGO പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ Kozhikode
56 MINUTES AGO Live ‘ട്രംപ് പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നയാൾ, കാത്തിരുന്ന് കാണുക’: അജ്ഞാത സന്ദേശം, യുദ്ധ ഭീതി Latest News
VIEW MORE
English Summary:
Relief for State Government: The state government has found relief in the matter of distributing title deeds (pattayam) for occupied land. The High Court has lifted the stay that was in place for granting title deeds to occupied land under the 1964 rules.