search

2 കോടി രൂപ തിരിച്ചടച്ചിട്ടില്ല; അയ്യപ്പ സംഗമത്തിനായി ചെലവഴിച്ചതും അക്കൗണ്ടിലുള്ളതും, കണക്കുവിവരിച്ച് മന്ത്രി

deltin33 1 hour(s) ago views 296
  



തിരുവനന്തപുരം∙ പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡിന്റെ പൊതുഫണ്ടില്‍നിന്ന് പുതിയ അക്കൗണ്ടിലേക്കു മാറ്റിയ 5 കോടി രൂപയില്‍ രണ്ടു കോടി രൂപ തിരിച്ചടച്ചിട്ടില്ലെന്ന് നിയമസഭയില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍. 2025 ഒക്‌ടോബര്‍ 17ന് മൂന്നു കോടി രൂപയാണ് തിരിച്ചടച്ചതെന്നും മന്ത്രി അറിയിച്ചു. അയ്യപ്പ സംഗമത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ ബാക്കിയുള്ളത് സ്‌പോണ്‍സര്‍ഷിപ്പ് തുക അടക്കം 2,72,40,912 രൂപ ആണെന്നും കണക്കുകള്‍ അന്തിമമാകുന്ന മുറയ്ക്ക് ജനറല്‍ ഫണ്ടിലേക്കു നിക്ഷേപിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നുമാണു മന്ത്രിയുടെ മറുപടിയില്‍ പറയുന്നത്.  
What you should read next

  • മോദി കൊച്ചിയിലേക്ക്, കർഷക സംവാദത്തിന് രാഹുൽ; തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം Latest News
      

         
    •   
         
    •   
        
       


ജനറല്‍ ഫണ്ടില്‍നിന്ന് വകമാറ്റിയ തുക മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയപ്പോള്‍ തിരിച്ചടച്ചുവെന്നാണ് മന്ത്രി കഴിഞ്ഞ മാസം നിയമസഭയില്‍ പറഞ്ഞത്. ഇതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അവകാശലംഘന നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. അയ്യപ്പ സംഗമത്തിനായി ബോര്‍ഡിന്റെ പണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 5 കോടിയില്‍ 3 കോടി മാത്രമാണ് തിരിച്ചടച്ചതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.
What you should read next

  • വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; തീയതി നീട്ടിയത് മാർച്ച് ഒന്നിലേക്ക് Latest News
      

         
    •   
         
    •   
        
       


അയ്യപ്പ സംഗമത്തിന്റെ ചെലവിനു സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിക്കാന്‍ വൈകിയതിനാലാണ് ധനലക്ഷമി ബാങ്കിന്റെ നന്തന്‍കോട് ബ്രാഞ്ചില്‍ പുതുതായി അക്കൗണ്ട് തുടങ്ങി ജനറല്‍ ഫണ്ടില്‍നിന്ന് 5 കോടി രൂപ മാറ്റിയത്. ഇതില്‍ 3 കോടി രൂപ ഇവന്റ് കമ്പനിക്ക് അഡ്വാന്‍സായി നല്‍കി. ബാക്കി രണ്ടു കോടിയില്‍നിന്നു കുറച്ചു പണം മുറി ബുക്കിങ്ങിനായി ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുകയും ചെയ്തു. ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്, അദാനി പോര്‍ട് ട്രസ്റ്റ് എന്നിവരില്‍നിന്ന് ആകെ 3,82,74,5765 രൂപയാണ് അക്കൗണ്ടില്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ 3 കോടി ജനറല്‍ ഫണ്ടിലേക്കു തിരിച്ചടച്ചു. ബാക്കി തുക ഉള്‍പ്പെടെ 2,72,40,912 രൂപയാണ് അയ്യപ്പ സംഗമത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ ബാക്കി ഉള്ളത്. അയ്യപ്പ സംഗമത്തിനായി 3,12,76,440 രൂപയാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നും മന്ത്രി വാസവന്‍ അറിയിച്ചു.  

അതേസമയം, സഹകരണവകുപ്പില്‍നിന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കേരള ബാങ്ക് ആഗോള അയ്യപ്പ സംഗമത്തിനു സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ തുക നല്‍കിയിട്ടില്ലെന്ന് വാസവന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ നല്‍കുന്ന മറുപടിയില്‍ സ്‌പോണ്‍സര്‍ഷിപ്പാണെന്നാണ് പറയുന്നത്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   2 കോടി രൂപ തിരിച്ചടച്ചിട്ടില്ല; അയ്യപ്പ സംഗമത്തിനായി ചെലവഴിച്ചതും അക്കൗണ്ടിലുള്ളതും, കണക്കുവിവരിച്ച് മന്ത്രി Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   കൈവശ ഭൂമിക്ക് പട്ടയം: സ്റ്റേ നീക്കി ഹൈക്കോടതി; സർക്കാരിന് ആശ്വാസം Latest News
      

         
    •   
         
    •   
        
       

  • 52 MINUTES AGO   പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Global Ayyappa Sangamam: The Global Ayyappa Sangamam fund controversy has intensified, with Devaswom Minister V.N. Vasavan admitting that ₹2 crore of the ₹5 crore diverted from the board\“s general fund remains unpaid. This admission contradicts his earlier claims and fuels opposition allegations of financial mismanagement and violating a court order.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475747