search

ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച; വിജു.വി.രാഘവിന്റെ ‘കുഴിമന്തി’ പ്രകാശനം ചെയ്തു

cy520520 1 hour(s) ago views 167
  



തലക്കുളത്തൂർ (കോഴിക്കോട്)∙ യുവ കവികളിൽ ശ്രദ്ധേയനായ വിജു.വി.രാഘവിന്റെ രണ്ടാമത് കവിതാസമാഹാരം ‘കുഴിമന്തി’ പ്രകാശനം ചെയ്തു. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കവിയും നോവലിസ്റ്റും ചിത്രകാരനുമായ ഡോ. സോമൻ കടലൂരാണ് പുസ്തകം പ്രകാശനം ചെയ്തത്. വിജു.വി.രാഘവിന്റെ മാതാപിതാക്കളായ രാഘവനും വള്ളിയും ചേർന്നു ആദ്യ കോപ്പി ഏറ്റുവാങ്ങി.

തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത് മുഖ്യാതിഥിയായി. കവിയും ഫോക്‌ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര അധ്യക്ഷനായ ചടങ്ങിൽ കവിയും ഗാനരചയിതാവുമായ സുരേഷ് പാറപ്രം പുസ്തക പരിചയം നടത്തി. ജീവിതാനുഭവങ്ങളുടെയും സാമൂഹിക സാഹചര്യങ്ങളുടെയും നേർക്കാഴ്ചകളാണ് വിജുവിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നതെന്നു ഡോ.സോമൻ കടലൂർ പറഞ്ഞു. തലക്കുളത്തൂർ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, രമ്യ പെരൂളി, ചേവായൂർ വില്ലേജ് ഓഫിസർ എം.അനൂപ്, പ്രഫ. ടി.എം.രവീന്ദ്രൻ, അനിൽ, മനോജ് പുറക്കാട്ടിരി, ജോബി മാത്യു, ഷിജു പാവയിൽ, ഉമാശ്രീ കിഴക്കുമ്പാട്ട്, റഹീം പുഴയോരത്ത്, വിജയൻ നന്ദനം, ശശിധരൻ, ഇ.എം.സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. English Summary:
Viju V. Raghavan\“s ‘Kuzhimanthi,’ his second poetry collection, has been released at a function in Thalakkulathur, Kozhikode. The book, introduced as a direct reflection of life experiences, was launched by poet Dr. Soman Kadalur.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162568