മദ്യപാനത്തിനിടെ തർക്കം, സിനിമാതാരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; പാറക്കല്ലുകൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയില്‍

deltin33 2025-10-9 07:50:59 views 1263
  



നാഗ്പൂർ∙ 2022ൽ അമിതാഭ് ബച്ചനൊപ്പം ‘ജുന്ദ്’ എന്ന ചിത്രത്തിൽ അഭിനയിച്ച യുവതാരം ബാബു രവി സിങ് ഛേത്രി (21) എന്നറിയപ്പെടുന്ന പ്രിയാൻഷു കൊല്ലപ്പെട്ടു. മദ്യപാനത്തിനിടെ നടന്ന വഴക്കിലാണ് പ്രിയാൻഷുവിനെ സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ധ്രുവ് സഹുവിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.  

  • Also Read ‘പീഡന ശ്രമത്തിനിടെ കൊലപാതകം’: പൊലീസ് വിധിയെഴുതി; പക്ഷേ.., 6 ദിവസം ജയിലിൽ, ആ മൊബൈൽ ഫോൺ രക്ഷയായി   


പ്രിയാൻഷുവും ധ്രുവും സുഹൃത്തുക്കളായിരുന്നു. ഇരുവരും പലപ്പോഴും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ മദ്യപിക്കാനായി ഇരുവരും നാരി പ്രദേശത്തെ ഒരു ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രിയാൻഷു ധ്രുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ പ്രിയാൻഷു ഉറങ്ങുകയും ചെയ്തു. പ്രിയാൻഷു തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് ധ്രുവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.  

  • Also Read കാമുകനോടൊപ്പം ജീവിക്കണം; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ   


പ്രിയാൻഷുവിനെ കെട്ടിയിട്ട ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. മുഖം പാറക്കല്ലുകൊണ്ട് അടിച്ച് വികൃതമാക്കിയിരുന്നു. പ്ലാസ്റ്റിക് വയറുകൾ കൊണ്ട് ബന്ധിച്ച നിലയിൽ അർധ നഗ്നനായാണ് പ്രിയാൻഷുവിനെ അടുത്ത ദിവസം നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ച ഉടനെ ജരിപട്ക പൊലീസ് സ്ഥലത്തെത്തി. ആറുമണിക്കൂറിനുള്ളില്‍ ധ്രുവിനെ അറസ്റ്റ് ചെയ്തു.   

  • Also Read സ്വർണം കൈക്കലാക്കാൻ അരുംകൊല; മൃതദേഹം മാലിന്യ സംഭരണിയിൽ: ഒളിവിലായിരുന്ന പ്രതി പിടിയിൽ   


ധ്രുവ് നിരവധി കേസുകളില്‍ പ്രതിയാണ്. പ്രിയാൻഷുവിനെതിരെയും കേസുകളുണ്ട്. അടുത്തിടെ, ധ്രുവുമായി അദ്ദേഹത്തിന് സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇരുവരും മുൻപ് വഴക്കിട്ടിരുന്നെങ്കിലും സുഹൃത്തുക്കൾ ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നു.

  • Also Read ക്രൈം വെബ്‌സീരിസുകൾ കണ്ടു പ്രചോദനം; കാമുകനും സുഹൃത്തിനും ഒപ്പം ഭർത്താവിനെ കൊലപ്പെടുത്തി യുവതി   


നാഗ്‌രാജ് മഞ്ജുളെ സംവിധാനം ചെയ്ത് അമിതാഭ് ബച്ചൻ അഭിനയിച്ച ‘ജുന്ദ്’ എന്ന ചിത്രം നാഗ്പൂരിലെ ചേരികളിൽ നിന്നുള്ള കുട്ടികളെ ഉൾപ്പെടുത്തി ഒരു ഫുട്ബോൾ ടീം രൂപീകരിച്ച വിജയ് ബർസെയുടെ യഥാർഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സിനിമയിലാണ് പ്രിയാൻഷു അഭിനയിച്ചത്.  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @babu___chhetri__official എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Priyanshu, an actor who gained fame in the movie Jhund alongside Amitabh Bachchan, has been murdered: He was killed by a friend during a dispute that occurred when both of them were drinking. Police have arrested the friend, Dhruv Sahu, in connection with the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325571

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.