search

കമ്മിഷനിൽ കയ്യിട്ടുവാരില്ല; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ, ഡ്രൈവർമാർക്ക് 80% ലാഭവിഹിതവും, ‘ഭാരത് ടാക്സി’ കളത്തിൽ

Chikheang 1 hour(s) ago views 483
  



യൂബര്‍, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് വെല്ലുവിളിയായി കേന്ദ്ര സർക്കാർ അടുത്തിടെ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരെയും യാത്രക്കാരെയും ചൂഷണം ചെയ്യുന്നുവെന്ന ആരോപണം ശക്തമായതും ഇങ്ങനെയൊരു നീക്കത്തിന് കാരണമായെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. സഹകരണ മേഖലയിൽ ആരംഭിച്ച ഭാരത് ടാക്സിയിൽ 500 രൂപ നിക്ഷേപിക്കുന്ന ഡ്രൈവർമാർക്ക് കമ്പനിയുടെ സഹ ഉടമകൾ ആകാമെന്നും മൂന്നു വർഷത്തിന് ശേഷം വലിയ നേട്ടമുണ്ടാക്കാമെന്നും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഡൽഹി എൻസിആർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ പ്രസ്താവന.

എന്തുകൊണ്ടാണ് ഭാരത് ടാക്സി പോലുള്ളൊരു സംവിധാനം ആരംഭിച്ചതെന്ന കാര്യവും മന്ത്രി വിശദീകരിക്കുന്നുണ്ട്. ഡ്രൈവർമാർക്ക് മിനിമം പ്രതിഫലം നൽകാൻ കഴിയുമോയെന്ന് ഞാൻ മൂന്ന് ഓൺലൈൻ ടാക്സി കമ്പനികളോടും ചോദിച്ചിരുന്നു. എന്നാൽ അത് സാധ്യമല്ലെന്നായിരുന്നു അവരുടെ മറുപടി. ഭാരത് ടാക്സി അങ്ങനെ ആയിരിക്കില്ല. ഡ്രൈവർമാർക്ക് മിനിമം ശമ്പളം ഉറപ്പാക്കും. ഇനി കൂടുതൽ ദൂരം ഓടിയാൽ അതിനുള്ള പ്രതിഫലവും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കഷ്ടപ്പെടുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്നതാണ് സർക്കാരിന്‍റെ മുന്നിലുള്ള ലക്ഷ്യം. അല്ലാതെ കമ്പനിയുടെ ഉടമയായ ധനികനു മാത്രമല്ല അതിന്‍റെ നേട്ടം ലഭിക്കേണ്ടത്. ഇപ്പോഴുള്ള ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് കിട്ടേണ്ട തുകയിൽ നിന്ന് 30 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കുന്നത്. അതു തന്നെ കിട്ടുമെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിലാണ് ഭാരത് ടാക്സി ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപം നടത്തുന്ന ടാക്സി, ഓട്ടോ ഡ്രൈവർമാർക്ക് ഭാരത് ടാക്സിയിൽ സഹ ഉടമകൾ ആകാനുള്ള അവസരമുണ്ടെന്നും മന്ത്രി പറയുന്നു. കമ്പനിയുടെ വരുമാനം മെച്ചപ്പെടുന്നതോടെ ഡ്രൈവർമാർക്ക് മികച്ച ലാഭവിഹിതവും ലഭിക്കും. ഇതെങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഡ്രൈവർമാർ നിക്ഷേപിക്കേണ്ടത് കുറഞ്ഞത് 500 രൂപയാണ്. മൂന്നു വര്‍ഷത്തിന് ശേഷം ഭാരത് ടാക്സി 25 കോടി വരുമാനം നേടിയെന്ന് ഇരിക്കട്ടെ. ഇതിൽ 20 ശതമാനം, അതായത് അഞ്ചു കോടി, നിങ്ങളുടെ നിക്ഷേപമായി ഭാരത് ടാക്സിയുടെ അക്കൗണ്ടിൽ സൂക്ഷിക്കും. ബാക്കി വരുന്ന 20 കോടി രൂപ നിക്ഷേപത്തിന്‍റെയും ഓടിയ കിലോമീറ്ററിന്‍റെയും അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും അക്കൗണ്ടിലെത്തും. ഇതിനായി മൂന്നു വർഷം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html English Summary:
Amit Shah reveals Bharat Taxi\“s cooperative model—invest ₹500 to become co-owner, earn 80% profit share after 3 years based on km driven (20% builds capital). Amul-style driver ownership vs aggregator commissions
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167198