search

മലപ്പുറം, പത്തനംതിട്ട തൊട്ട് അതിവേഗ റെയിൽപാത; ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും: ഇ.ശ്രീധരൻ

deltin33 1 hour(s) ago views 35
  



പൊന്നാനി ∙ മലപ്പുറം, പത്തനംതിട്ട ടൗണുകൾ ഉൾപ്പെടുത്തി അതിവേഗ റെയിൽപാതയ്ക്ക് (കേരള ഹൈസ്പീഡ് റെയിൽവേ) പുതിയ അലൈൻമെന്റുമായി മെട്രോമാൻ ഇ.ശ്രീധരൻ. 465 കിലോമീറ്റർ പാത 54,500–56,500 കോടി രൂപ ചെലവിൽ നിർമിക്കാം.
  

നേരത്തേ 430 കിലോമീറ്ററിന് 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെ പ്രതീക്ഷിച്ചിരുന്ന ചെലവ് വിവിധ മാർഗങ്ങളിലൂടെ കുറയ്ക്കാനാകും. വിശദ പദ്ധതിരേഖയ്ക്കു മുന്നോടിയായുള്ള പ്രാഥമിക പഠനപ്രകാരം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടിഎസിന്റെ നാലിലൊന്നു ചെലവിൽ അതിവേഗ റെയിൽ യാഥാർഥ്യമാക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ അടൂർ, ചെങ്ങന്നൂർ വഴി നിർദേശിച്ച പാത കൊട്ടാരക്കരയിൽനിന്ന് പത്തനംതിട്ട വഴി തിരുവല്ല റൂട്ടിലാക്കി. തൃശൂരിൽനിന്ന് കുന്നംകുളം–എടപ്പാൾ– തിരൂർ– കരിപ്പൂർ വഴി നിർദേശിച്ച പാത പട്ടാമ്പി–മലപ്പുറം–കരിപ്പൂർ വഴിയാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനാകും. അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളം വരെ തുരങ്കത്തിലൂടെ പോകും.

25 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനുദ്ദേശിച്ചത് 20 മീറ്റർ മതിയാകുമെന്നു കണ്ടെത്തി. ട്രെയിനുകൾ വാങ്ങുന്നതിനു പകരം പാട്ടത്തിനെടുക്കും. സ്റ്റേഷൻ കെട്ടിടങ്ങൾക്കു മുകളിലും ഒഴിഞ്ഞയിടങ്ങളിലും സോളർ പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തനത്തിനാവശ്യമുള്ള വൈദ്യുതി പൂർണമായും സൗരോർജത്തിലൂടെ കണ്ടെത്താം. ഇതോടെ പ്രവർത്തനച്ചെലവ് മൂന്നിലൊന്നായി കുറയും. ADVERTISEMENT Go AD-FREE

പദ്ധതിച്ചെലവിൽ 70% കേന്ദ്ര– സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ വഹിക്കണം. 30% തുക കടമായോ ബോണ്ട് പങ്കാളിത്തം വഴിയോ കണ്ടെത്താം. പുതിയ കണക്ക് പ്രകാരം കേന്ദ്രം 20,171 കോടി രൂപയും സംസ്ഥാനം 19,380 കോടിയുമാണ് വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും’
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ 3 മാസം കൊണ്ട് അതിവേഗ പാതയുടെ നിർമാണം ആരംഭിക്കുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. മറ്റു പാർട്ടിക്കാർ ബന്ധപ്പെട്ടിട്ടില്ല. റെയിൽവേ മന്ത്രിയുടെ വാക്കാലുള്ള നിർദേശത്തെത്തുടർന്നാണ് വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിലേക്കു കടന്നത്. ഇതിനിടെ സംസ്ഥാനം ആർആർടിഎസ് പദ്ധതി അവതരിപ്പിച്ചതിനാലാണ് ഇക്കാര്യത്തിൽ കേന്ദ്രം രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ADVERTISEMENT Go AD-FREE

മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ തന്നെ താൻ നിർദേശിച്ച അതിവേഗ പാതയെക്കുറിച്ചറിയാം. മുൻ ചീഫ് സെക്രട്ടറിയടക്കമുള്ളവർ താനുമായി ചർച്ച നടത്തി പദ്ധതിയിൽ തൃപ്തി അറിയിച്ചതാണ്. സിൽവർലൈൻ ഉപേക്ഷിക്കേണ്ടി വരുമെന്നതാകാം അവരെ പിന്തിരിപ്പിച്ചത്. കോടതി വ്യവഹാരങ്ങളും നൂലാമാലകളും തീർക്കാൻ ഭാരിച്ച ചെലവുണ്ടാകുമെന്നതിനാലാകാം സിൽവർലൈൻ ഉപേക്ഷിച്ചുവെന്ന് അവർ ഇപ്പോഴും രേഖാമൂലം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. English Summary:
E Sreedharan has proposed a new alignment for the Kerala High-Speed Rail, including towns like Ponnani and Malappuram, with an estimated cost significantly lower than previous projections. This revised plan aims to make high-speed rail a reality in the state at a fraction of the cost of other rapid transit projects, leveraging solar power for operations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476423