search

ഒടുവിൽ ആ രഹസ്യം പുറത്ത്; ഭൂമിയിലേക്ക് മടങ്ങാൻ കാരണം തന്റെ ആരോഗ്യ പ്രശ്നമെന്ന് മൈക്ക് ഫിൻകെ

Chikheang 1 hour(s) ago views 189
  



വാഷിങ്ടൻ ∙ സ്‌പേസ് എക്‌സ് ക്രൂ-11 ദൗത്യസംഘം കാലാവധി തീരും മുൻപേ മടങ്ങിയത് തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായിരുന്ന മൈക്ക് ഫിൻകെ സ്ഥിരീകരിച്ചു. മൈക്ക് ഫിൻകെ, സെന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരടങ്ങുന്ന സംഘം ജനുവരി പകുതിയോടെയാണ് ഭൂമിയിലേക്ക് മടങ്ങിയത്. യാത്രികന്റെ ആരോഗ്യപരമായ കാരണങ്ങളാൽ ഒരു ദൗത്യം നാസ പകുതിക്ക് വച്ച് നിർത്തുന്നത് ചരിത്രത്തിൽ ആദ്യമായിരുന്നു.

തനിക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥത പരിഹരിക്കാൻ സഹപ്രവർത്തകരും നാസയിലെ ഡോക്ടർമാരും മികച്ച സഹായം നൽകിയെന്ന് മൈക്ക് ഫിൻകെ പറഞ്ഞു. നിലയത്തിൽ ലഭ്യമല്ലാത്ത ആധുനിക മെഡിക്കൽ ഇമേജിങ് പരിശോധനകൾക്കായി ഭൂമിയിലേക്ക് മടങ്ങാൻ നാസ തീരുമാനിക്കുകയായിരുന്നു. ബഹിരാകാശ യാത്ര ഒരു വലിയ പദവിയാണെന്നും എന്നാൽ ചിലപ്പോൾ നമ്മൾ മനുഷ്യരാണെന്ന് അത് ഓർമിപ്പിക്കുമെന്നും മൈക്ക് ഫിൻകെ പ്രസ്താവനയിൽ പറഞ്ഞു.
What you should read next

  • MARKET SCAN - Live ആദ്യം ഉപരോധയുദ്ധം; ഇറാനെ ‘മുറുക്കി’ ട്രംപ്, ചൈനയ്ക്കായി എണ്ണവില വെട്ടിക്കുറച്ച് റഷ്യയും ഇറാനും, സൗദി അറേബ്യ യുദ്ധമുറപ്പിച്ചു? Stock Market
      

         
    •   
         
    •   
        
       


സ്വകാര്യതാ നയം മൂലം രോഗവിവരങ്ങൾ വെളിപ്പെടുത്താൻ നാസ തയ്യാറായിരുന്നില്ല. മൈക്ക് ഫിൻകെയും തന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. നിലവിൽ അദ്ദേഹം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിൽ വിശ്രമത്തിലാണ്.  

ജനുവരി 8ന് നാസ ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും, വ്യക്തിയുടെ സ്വകാര്യത മാനിച്ച് രോഗബാധിതൻ ആരാണെന്നോ, അസുഖം എന്താണെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. വരും ദൗത്യങ്ങളുടെ സുരക്ഷയ്ക്കും ആസൂത്രണത്തിനും ഈ സംഭവം നാസയ്ക്ക് നിർണായക പാഠമായിരുന്നു. ADVERTISEMENT Go AD-FREE

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ AstroIronMikeഎന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
JUST IN


  • 2 MINUTES AGO   രഞ്ജിയിൽ തലക്കളി! കർണാടക ഫീൽഡറെ തലകൊണ്ടിടിച്ച് കശ്മീർ ക്യാപ്റ്റൻ, സീനിയറെ അപമാനിച്ചെന്ന് ന്യായീകരണം! Cricket
      

         
    •   
         
    •   
        
       

  • 6 MINUTES AGO   വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   ഒടുവിൽ ആ രഹസ്യം പുറത്ത്; ഭൂമിയിലേക്ക് മടങ്ങാൻ കാരണം തന്റെ ആരോഗ്യ പ്രശ്നമെന്ന് മൈക്ക് ഫിൻകെ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The SpaceX Crew-11 mission team returned to Earth before schedule due to health issues faced by the commander, Mike Finke. It was the first time NASA had to cut short a mission midway due to a crew member\“s health reasons.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168051