search

പൊളിറ്റിക്സ്, ഇംഗ്ലിഷ് ലിറ്ററേച്ചർ, ഹിസ്റ്ററി എന്നിവയിൽ മാസ്റ്റർ ബിരുദം; പക്ഷേ, ജേക്കബിന് ജീവിതം കാളകളും കൃഷിയും

cy520520 1 hour(s) ago views 967
  

  

  

  



കൂത്താട്ടുകുളം∙ 3 മാസ്റ്റർ ബിരുദം ഉണ്ടായിട്ടും കർഷകനായി ജീവിതം തിരഞ്ഞെടുത്ത കൊല്ലം എട്ടുവീട്ടിൽ കൂനംകുഴിയിൽ ജേക്കബ് മുഖത്തല എന്ന എഴുപതുകാരൻ കാക്കൂർ കാളവയൽ കാർഷിക മേളയിൽ കഴിഞ്ഞ 31 വർഷമായി നിറസാന്നിധ്യമാണ്. കൊമ്പൻ മീശയും തോളത്ത് തോർത്തുമിണ്ടും ഇട്ട് കാളകളുമായി എത്തുന്ന ജേക്കബിന് കാളകളും കൃഷിയുമാണ് ജീവിതം. ആദ്യകാലങ്ങളിൽ കൊല്ലത്തു നിന്നു കാളവയൽ നഗരിയിൽ മരമടി മത്സരങ്ങളുടെ നടത്തിപ്പുകാരനായും നേരത്തെ പ്രവർത്തിച്ചിരുന്നു. പൊളിറ്റിക്സ്, ഇംഗ്ലിഷ് ലിറ്ററേച്ചർ, ഹിസ്റ്ററി എന്നിവയിൽ മാസ്റ്റർ ബിരുദമുണ്ട്. കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ജോലി ലഭിച്ചെങ്കിലും വീട്ടിൽ നിന്നു വിട്ടില്ല. പിന്നീടാണ് മാതാപിതാക്കൾക്കൊപ്പം കൃഷിയിലേക്ക് ഇറങ്ങിയത്. ഇപ്പോഴും തന്റെ പാടം ഉഴുതു മറിക്കാൻ കാളകളെ ഉപയോഗിക്കാറുണ്ടെന്ന് ജേക്കബ് പറഞ്ഞു. പ്രശസ്തമായ കാർഷിക മേളകൾ, കന്നുകാലി പ്രദർശനങ്ങൾ തുടങ്ങിയവയിലെല്ലാം ഇപ്പോഴും ജേക്കബ് സജീവമാണ്.   കാക്കൂർ കാളവയൽ കാർഷിക മേളയുടെ ഭാഗമായി പെരിങ്ങാട്ട് പാടശേഖരത്തിൽ സംഘടിപ്പിച്ച മഡ് ഫുട്ബോൾ മത്സരം.

ചെളിപ്പാടം കളിക്കളമായി കാക്കൂരിൽ കാൽപ്പന്താവേശം
കൂത്താട്ടുകുളം∙ കാക്കൂരിന്റെ ചെളി പാടത്തെ ഇളക്കി മറിച്ച് കാൽപ്പന്ത് ആവേശം. കാക്കൂർ കാളവയൽ കാർഷിക മേളയുടെ ഭാഗമായാണ് പെരിങ്ങാട്ട് പാടശേഖരത്തിൽ മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ബൈസിക്കിൾ കിക്കും ഹെഡറുമെല്ലാം മിന്നി മറഞ്ഞ മത്സരങ്ങളിൽ കാണികളുടെ ആരവം വാനോളമുയർന്നു. സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ മത്സരം ഉദ്ഘാടനം ചെയ്തു.    കാളവയൽ കാർഷിക മേളയിൽ ഋഷഭരാജനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടിച്ചൻ എരുമത്തൊണ്ടിലിന്റെ കാള.

പഞ്ചായത്തംഗം എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ ചാംപ്യൻസ് പാമ്പാക്കുട ജേതാക്കളായി. അത്‌ലറ്റിക് നാവോളിമറ്റത്തിനാണ് രണ്ടാം സ്ഥാനം. മികച്ച കളിക്കാരനായി അർജുൻ പാമ്പാക്കുട, മികച്ച ഗോൾ കീപ്പറായി ആൽവിൻ സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, സിനു കാക്കൂർ, ബിനോയ് കള്ളാട്ടുകുഴി, ഏബിൾ ഏബ്രഹാം, അനിത ബേബി, ലിസി രാജൻ, കെ.എസ്. മായ, അനിത ജേക്കബ്, എം.സി. അജി എന്നിവർ പ്രസംഗിച്ചു.   കാക്കൂർ കാളവയൽ കാർഷിക മേളയിൽ ജോഡിക്കാള മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജിതിൻ പ്ലാച്ചേരിലിന്റെ കാളകൾ.

കാക്കൂർ കാളവയൽ: മഡ് റേസുകൾ മാറ്റി
കൂത്താട്ടുകുളം∙ കാക്കൂർ കാളവയൽ കാർഷിക മേളയിൽ ഇന്ന് മുതൽ 28 വരെ നടത്താനിരുന്ന വിവിധ മഡ് റേസുകൾ മാർച്ച് 6,7,8 തീയതികളിലേക്കു മാറ്റിയതായി സംഘാടക സമിതി അറിയിച്ചു. ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കാക്കൂർ പെരിങ്ങാട്ട് പാടശേഖരത്തിലേക്ക് ഒഴുകുന്നതു മൂലം സമീപത്ത് റേസ് നടത്താനിരുന്ന പാടശേഖരത്തിൽ നനവ് നിൽക്കുന്ന സ്ഥിതിയാണ്. ഈർപ്പം കൂടുതലായതിനാൽ വാഹനങ്ങൾ താഴുന്നതിനാലാണ് റേസ് മാറ്റി വയ്ക്കേണ്ടി വന്നത്. ഉടൻ പൈപ്പിന്റെ തകരാർ പരിഹരിക്കും എന്നാണ് പ്രതീക്ഷ. മാർച്ച് 6ന് വൈകിട്ട് 4ന് ടുക് ടുക് ക്രോസ് (ഓട്ടോറിക്ഷ റേസ്), 6ന് ബൈക്ക് റേസ്. 7ന് വൈകിട്ട് 4ന് റിമോട്ട് കൺട്രോൾ കാർ റേസ്, 5ന് കാർ റേസ്. 8ന് വൈകിട്ട് 4ന് സൈക്കിൾ റേസ്, 5ന് 4x4 എസ്‌യുവി ട്രയൽസ് എന്നിവ നടത്തും. ADVERTISEMENT Go AD-FREE English Summary:
Jacob Muthalala, a 70-year-old farmer with three Master\“s degrees, has been a prominent figure at the Kakkur Kalavayal agricultural fair in Kootathukulam for 31 years. His dedication to farming, despite his extensive education, highlights a unique and inspiring life choice. Malayala Manorama Online News covers such compelling stories from rural Kerala.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163625