വിദേശത്തു പോയി ബിസിനസിലൂടെ സമ്പത്തും പദവികളും നേടിയ ഒരു പ്രവാസി മലയാളി. ചതിയിൽപെട്ട് എല്ലാം നഷ്ടപ്പെട്ട് ജയിലിലായപ്പോൾ അതുവരെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബം അനുഭവിച്ച ദുരിതങ്ങൾ മനസ്സിൽ തട്ടുംവിധം ആവിഷ്കരിച്ച വിനീത് ശ്രീനിവാസൻ സിനിമയാണ് ‘ജേക്കബിന്റെ സ്വർഗരാജ്യം’. പെട്ടെന്നാണ് എല്ലാം തകർന്നടിഞ്ഞത്. പക്ഷേ, സമയത്തിനൊത്ത് ഉയരാനും കഠിനാധ്വാനത്തിലൂടെ ‘സ്വർഗരാജ്യം’ വീണ്ടെടുക്കാനും ആ കുടുംബത്തിനു കഴിഞ്ഞു. ഇതു വെറും കഥയല്ല. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ പ്രവാസിയുടെയും ജീവിതത്തിൽ എന്നും എപ്പോഴും സംഭവിക്കാവുന്നത്. ഭൂമിയിൽതന്നെ സ്വർഗരാജ്യം സ്വപ്നംകണ്ട് വിദേശത്തു പോകുന്നവരാണ് പ്രവാസി മലയാളികൾ. ചിലർക്ക് എല്ലാം ശരിയാകും, വലിയതോതിൽ സമ്പത്തും ആർഭാടം നിറഞ്ഞ ജീവിതവും നാട്ടിൽ വലിയ സ്ഥാനമാനങ്ങളും നേടാനുമാകും. മറ്റു ചിലർക്ക് അത് അങ്ങനെ ആകണം എന്നില്ല. എത്ര കാലം കഠിനാധ്വാനം ചെയ്താലും അവസാനം ദുരിതങ്ങളും സാമ്പത്തികപ്രശ്നങ്ങളും മാത്രമായിരിക്കും ബാക്കി. വാർധക്യത്തിലെത്തിയാലും, നാട്ടിലേക്കു മടങ്ങിയാലും അധ്വാനിച്ചില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന അവസ്ഥയുമുണ്ടാകാം. ഇവിടെ പ്രവാസികൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്, English Summary:
How to Save and Invest Wisely: Essential Financial Strategies Every Pravasi Malayalee (NRI) Needs for Long-Term Wealth Creation (Complete Guide) |
|