search

റോഡിനു കുറുകെ കാർ കയറ്റി പൊലീസ് ജീപ്പ് തടഞ്ഞു; 9 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

deltin33 Yesterday 23:36 views 621
  



കിളിമാനൂർ ∙ കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ നോട്ടിസ് നൽകിയ നഗരൂർ എസ്എച്ച്ഒയെ റോഡിൽ ജീപ്പ് തടഞ്ഞ് ആക്രമിക്കാൻ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമം. സംഭവത്തിൽ സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ‌.രതീഷ് അടക്കം 9 പേർക്കെതിരെ കേസെടുത്തു.
What you should read next

  • മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല Latest News
      

         
    •   
         
    •   
        
       


വെള്ളല്ലൂർ ജവാഹർ ജംക്‌ഷനിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. കാറിലെത്തിയ സിപിഎം ഡിവൈഎഫ്ഐ സംഘം പൊലീസ് ജീപ്പുതടഞ്ഞ് എസ്എച്ച്ഒ എൻ.അൻസാറിനെ അസഭ്യം വിളിക്കുകയായിരുന്നു. കാർ റോഡിനു കുറുകെ ഇട്ടാണ് പൊലീസ് ജീപ്പ് തടഞ്ഞത്.

കഴിഞ്ഞദിവസം കണ്ണൂരിൽ മന്ത്രി വീണയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന സംഭവത്തിൽ വെള്ളല്ലൂരിൽ സിപിഎം,ഡിവൈഎഫ്ഐ പ്രതിഷേധം നടന്നിരുന്നു. പ്രകടനത്തിനിടെ കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.ആർ.അനന്ദുകൃഷ്ണനെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്.
What you should read next

  • ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
      

         
    •   
         
    •   
        
       


അനന്ദുകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 6 ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളിലെത്തി പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ എസ്എച്ച്ഒയുടെ ജീപ്പ് തടഞ്ഞത്. നോട്ടിസ് നൽകാൻ എത്തിയ പൊലീസുകാരൻ മോശമായി പെരുമാറിയെന്നാണ് പ്രവർത്തകരുടെ ആരോപണം. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   റോഡിനു കുറുകെ കാർ കയറ്റി പൊലീസ് ജീപ്പ് തടഞ്ഞു; 9 സിപിഎം പ്രവർത്തകർക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   178 കുടുംബങ്ങൾക്ക് വീടൊരുങ്ങി, മുഖ്യമന്ത്രി പട്ടയം കൈമാറും; ടൗൺഷിപ്പ് ഉദ്ഘാടന ഒരുക്കങ്ങൾ പൂർണം Latest News
      

         
    •   
         
    •   
        
       

  • 43 MINUTES AGO   കഞ്ചാവ് കൈവശം വച്ചു: കൊച്ചിയിൽ 3 യുവാക്കൾക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
SHO Threatened: Police jeep blocked by a car in Kilimanur has resulted in a case being registered against nine CPM and DYFI activists.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477371