കൊച്ചി ∙ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി. പറവൂർ കെടാമംഗലം പുത്തൻ വീട്ടിൽ അശ്വന്ത് (20), പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ വീട്ടിൽ അഭിഷേക് (19) എന്നിവരെയാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ഡോ. സതീഷ് ബിനോയ് ആണ് ഉത്തരവിട്ടത്.
ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിൽ അശ്വന്ത് പ്രതിയാണ്. മോഷണം, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യം തുടങ്ങിയ കേസുകളിലും അഭിഷേക് പ്രതിയാണ്. 13.890 ഗ്രാം മെത്താംഫെറ്റമിന് കൈവശം വച്ചതിന് നോർത്ത് പറവൂർ എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ അശ്വന്ത് പ്രതിയായതിനെ തുടർന്നാണ് നാടുകടത്തിയത്. മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ഏലൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് അഭിഷേകിനെ നാടുകടത്തിയത്. English Summary:
Kaapa Act leads to deportation of two individuals, Aswanth and Abhishek, from Ernakulam. They have been deported for six months due to their involvement in criminal activities, including drug trafficking, theft, and violence. The action was taken based on reports from the Rural District Police Chief and ordered by the Ernakulam Range DIG. |