കൊച്ചി ∙ 5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ജക്കാബ ഡിഗലിനെ (19) ആണ് ആലുവ പൊലീസ് പിടികൂടിയത്. പൈപ്പ്‌ലൈൻ റോഡിൽ കഞ്ചാവ് വിൽപനയ്ക്ക് എത്തിച്ചപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒഡീഷയിൽ നിന്ന് കഞ്ചാവ് കിലോയ്ക്ക് 2500 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്.
ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്. കുറച്ചു നാളുകളായി പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ വി.എം.കേഴ്സൻ, എസ്ഐ എൽദോ പോൾ, സീനിയർ സിപിഒമാരായ ബിബിൻ ജോയി, അൻവർ ഹുസൈൻ, സിപിഒമാരായ ഷിഹാബ്, അഫ്സൽ, മേരി ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. English Summary:
Kerala cannabis bust: An Odisha native was apprehended in Aluva with 5 kg of cannabis intended for sale. The accused was caught during a police operation, revealing a significant drug trafficking scheme from Odisha to Kerala. |