കൊച്ചി ∙ കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൽ റഷീദിനെ (62) ആണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിന്റെ പയ്യാൽ ജംക്‌ഷൻ ഭാഗത്തെ സ്റ്റേഷനറി കടയിൽ എത്തി 90 രൂപയുടെ സാധനം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി ബാക്കി 410 രൂപ കൈപ്പറ്റുകയായിരുന്നു.
സമീപത്തുള്ള കടകളിലും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിരുന്നു. 100 രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി ബാക്കി തുക കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിയിൽ നിന്നും വേറെയും 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. വിവിധ കടകളിൽ കള്ളനോട്ട് നൽകി തിരികെ ലഭിച്ച തുകയും കണ്ടെടുത്തു. ഇൻസ്പെക്ടർ സാം ജോസ്, എസ്ഐമാരായ ഇബ്രാഹിംകുട്ടി, മനോജ്, ബൈജു പോൾ, എസ്‌സിപിഒമാരായ നൗഫൽ, ജിജോ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് English Summary:
Fake currency incidents are on the rise, leading to the arrest of a middle-aged man in Kochi. The accused was involved in circulating counterfeit 500-rupee notes by purchasing small items and receiving change, raising concerns about the prevalence of such activities in the region. |