കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രാഥമിക ചർച്ച. മുൻപ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിനിർത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ല എന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് വിവരം. ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, പി.കെ.ശ്രീമതി എന്നിവർ ഒഴിവാകുമെന്ന് ഉറപ്പായി.
കെ.കെ. ശൈലജ നിലവിൽ പട്ടികയിൽ ഇല്ല. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതായാണ് വിവരം. ശൈലജയ്ക്ക് മട്ടന്നൂരിനു പകരം പേരാവൂരിൽ മത്സരിക്കാമെന്ന നിർദേശവും ഉയർന്നു. എന്നാൽ മട്ടന്നൂർ അല്ലാതെ മറ്റൊരു സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഷൈലജ അറിയിച്ചതായാണ് വിവരം.
What you should read next
- ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല Latest News
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമളയും മത്സരത്തിനുവുണ്ടാവില്ലെന്നാണ് സൂചന. കായംകുളത്ത് യു. പ്രതിഭയും അരൂരിൽ ദലീമ ജോജോയും പരിഗണനയിലുണ്ടെന്നാണ് അറിവ്. അതേ സമയം, കോട്ടയത്ത് സുരേഷ് കുറുപ്പ് വീണ്ടും മത്സരിക്കണമെന്ന നിർദേശം ഉയർന്നു. ഇത് സജീവ പരിഗണനയിലാണ്.
വർക്കലയിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് മത്സരിക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്നതിൽ പാർട്ടി നേതൃത്വം വിയോജിപ്പ് അറിയിച്ചു. മാർച്ച് 4ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തുടർ ചർച്ചകൾ നടക്കും. ADVERTISEMENT Go AD-FREE
പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് നിലവിലെ എംഎൽഎ. ഇക്കുറിയും സണ്ണി ജോസഫ് മത്സരരംഗത്തുണ്ട്.
JUST IN
-
7 MINUTES AGO ഐസക്കും ജയരാജനും ശ്രീമതിയും ഇല്ല; പേരാവൂരിൽ സണ്ണിയ്ക്കെതിരെ ശൈലജ?, സിപിഎം ചർച്ചകൾ ഇങ്ങനെ Latest News
-
27 MINUTES AGO ‘കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി, ദേഷ്യം തീർക്കുന്നത് ഇന്ത്യയെ അപകീർത്തിപ്പെടുത്തി’ Latest News
-
50 MINUTES AGO ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല Latest News
VIEW MORE
English Summary:
The initial discussions within the CPM state secretariat regarding candidate selection for the Kerala Assembly Elections. Key leaders like TM Thomas Isaac, EP Jayarajan, and PK Sreemathi are confirmed to be excluded, while KK Shailaja\“s candidacy is being debated. |