search

അർജുൻ പാണ്ഡ്യന്റെ സ്ഥലംമാറ്റത്തിനു പിന്നിലെന്ത്? മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മർദമുയർന്നിട്ടും ടോൾപിരിവിനെതിരെ നിലപാടെടുത്തോ എന്ന് കോൺഗ്രസ്

deltin33 1 hour(s) ago views 27
  



തൃശൂർ ∙ മികച്ച കലക്ടർക്കുള്ള റവന്യു വകുപ്പിന്റെ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കകം അർജുൻ പാണ്ഡ്യനെ കാസർകോട്ടേക്കു സ്ഥലംമാറ്റിയതിനെച്ചൊല്ലി വിമർശനങ്ങളും ആക്ഷേപങ്ങളും ഉയരുന്നു. ദേശീയപാതയിലെ യാത്രാദുരിതം പരിഹരിക്കാത്തതിന്റെ പേരിൽ ടോൾപിരിവ് നിർത്തിവയ്പിക്കാൻ കലക്ടർ നടത്തിയ ശക്തമായ ഇടപെടലുകളാണ് അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ടോൾപിരിവ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനു വഴങ്ങാതിരുന്നതാണോ അതോ ചീഫ് സെക്രട്ടറിയുടെ ചില നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതാണോ സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു.

റവന്യു വകുപ്പിലെ ഉന്നതർ പോലുമറിയാതെയാണു സ്ഥലംമാറ്റനീക്കം നടന്നതെന്നു സൂചനയുണ്ട്. ദേശീയപാത 544ൽ അടിപ്പാത നിർമാണസ്ഥലങ്ങളിലെ യാത്രാദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കാതെ ടോൾപിരിവു പാടില്ലെന്നു കലക്ടർ ഉത്തരവിട്ടതു ദേശീയപാത അതോറിറ്റിയെയും കരാർ കമ്പനിയെയും വലച്ചിരുന്നു. ഉന്നതങ്ങളിൽനിന്നു വലിയ സമ്മർദമുയർന്നിട്ടുപോലും കലക്ടർ നിലപാടിലുറച്ചു നിന്നു. അടിപ്പാത നിർമാണ സ്ഥലങ്ങളിൽ സുരക്ഷയില്ലാത്തത്, സർവീസ് റോഡുകളുടെ ദുരവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ അക്കമിട്ടു നിരത്തി കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ടോൾപിരിവു വിലക്കിയത്. ഈ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. English Summary:
Arjun Pandian\“s transfer from Thrissur has ignited a political controversy, with allegations pointing towards his firm stance against toll collection on the national highway. Congress questions whether the move was a direct result of him defying pressure from the Chief Minister\“s office to allow the toll.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477513