search

ശബരിമല യുവതീ പ്രവേശത്തെ എതിർക്കും; ദേവസ്വം ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്ന് കെ. ജയകുമാർ

Chikheang 1 hour(s) ago views 530
  



തിരുവനന്തപുരം ∙ ശബരിമല യുവതീ പ്രവേശത്തെ എതിര്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനെന്ന് പ്രസിഡന്റ് കെ.ജയകുമാര്‍ അറിയിച്ചു. ഈ നിലപാട് 14ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും ജയകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് സര്‍ക്കാരിനോടു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീര്‍ഥാടനത്തിനായി പ്രത്യേക ബജറ്റ് തയാറാക്കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു.
What you should read next

  • ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന് ജാമ്യം Latest News
      

         
    •   
         
    •   
        
       


ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.

12 വർഷം നീണ്ട നിയമനടപടികളിലൂടെയാണു 2018ൽ സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. ശബരിമലയിൽ യുവതികളുടെ ദർശനം നിരോധിച്ചത് അവസാനിപ്പിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ അംഗങ്ങളായ വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ നോട്ടിസ് അയയ്ക്കാൻ 2006 ഓഗസ്റ്റിൽ സുപ്രീംകോടതി തീരുമാനിച്ചതോടെയാണു കേസിന്റെ തുടക്കം.  

അയ്യപ്പ ഭക്തർ ഒരു പ്രത്യേക മതവിഭാഗമായതിനാൽ ദർശനം നിയന്ത്രിക്കാൻ അവകാശമുണ്ടെന്നായിരുന്നു 2007ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. എന്നാൽ സ്ത്രീകൾക്കു പ്രായഭേദമെന്യേ ദർശനം അനുവദിക്കണമെന്നു വിഎസ് സർക്കാർ 2008 ഫെബ്രുവരിയിലെ സത്യവാങ്മൂലത്തിൽ നിലപാട് വ്യക്തമാക്കി. കേസ് മൂന്നംഗ ബെഞ്ചിനു വിടാൻ തീരുമാനിച്ചതോടെ വർഷങ്ങളോളം കേസ് കോടതിയിൽ നീണ്ടു. ക്ഷേത്രത്തിൽ പോകണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സ്ത്രീകളാണെന്നു 2016 ജനുവരിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചതോടെ കേസിന്റെ അടുത്ത അധ്യായം തുറന്നു. യുവതീ പ്രവേശത്തെ എതിർത്തും ആചാരസംരക്ഷണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഉമ്മൻചാണ്ടി സർക്കാർ സത്യവാങ്മൂലം നൽകി. ഹർജികൾ ഭരണഘടനാ ബെഞ്ചിനു വിടണമെന്നായിരുന്നു യുഡിഎഫ് നിയോഗിച്ച അന്നത്തെ ദേവസ്വം ബോർഡിന്റെ ആവശ്യം. ADVERTISEMENT Go AD-FREE

2016ൽ അധികാരമേറ്റ പിണറായി സർക്കാർ ഇതുവരെ സ്വന്തം സത്യവാങ്മൂലം നൽകിയില്ലെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്തെ സത്യവാങ്മൂലം തള്ളിക്കളയണമെന്നും വിഎസ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കോടതിയെ അറിയിച്ചു. ഇതിനെല്ലാം തുടർച്ചയായി 2018 സെപ്റ്റംബറിൽ യുവതീ പ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്.
JUST IN


  • 8 SECONDS AGO   ശബരിമല യുവതീ പ്രവേശത്തെ എതിർക്കും; ദേവസ്വം ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്ന് കെ. ജയകുമാർ Latest News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   ‘എന്റെ അമ്മ’യെന്ന് നമ്മൾ വിളിക്കുന്ന അനുഗ്രഹം; ആറ്റുകാൽ പൊങ്കാല മറ്റൊരു തിരുവോണമെന്ന് മോഹൻലാൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 7 MINUTES AGO   ചെറുകക്ഷികൾക്കൊന്നും അധിക സീറ്റില്ല, ഉള്ളത് കൊണ്ട് തൃപ്തിപെടാൻ ആർജെഡി; ‘തിരുവനന്തപുരം’ വൈകിട്ട് തീരുമാനമാകും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Devaswom Board stance on Sabarimala Women Entry: Sabarimala women\“s entry will be opposed by the Travancore Devaswom Board, a decision announced by President K. Jayakumar to protect the temple\“s rituals. This official stance will be formally communicated to the Supreme Court on March 14, with the board stating it has “no confusion“ on the matter.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168626