search

സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ

deltin33 2 hour(s) ago views 237
  

    

    

    



ന്യൂഡല്‍ഹി∙ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്‌ നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ‌ സര്‍വീസ് നടത്തും.

∙ ഇന്‍ഡിഗോ: ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ‌ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

∙ സ്പൈസ്ജെറ്റ്: ഇന്ന് 14 സർവീസ് നടത്തും. ഇതിൽ 13 സർവീസുകളും ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും. ADVERTISEMENT Go AD-FREE

∙ എമിറേറ്റ്സ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സർവീസ് നടത്തും. ദുബായിൽ നിന്ന് ആകെ 100 സർവീസുകൾ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.

∙ ആകാശ എയർ: മുംബൈയിൽ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സർവീസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 7 വരെയുണ്ടാകില്ല.

∙ റദ്ദാക്കിയത് 2,300ലേറെ ഫ്ലൈറ്റുകള്‍ ADVERTISEMENT Go AD-FREE

സംഘർഷം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ 2,300ലേറെ വിമാനസർവീസുകൾ മുടങ്ങിയെന്നാണ് വിവരം. ഇതിൽ 1,700ലേറെ സർവീസുകൾ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്. ഏകദേശം 2.93 ലക്ഷം യാത്രക്കാരെ വ്യോമപ്രതിസന്ധി ബാധിച്ചുവെന്നാണ് കണക്ക്. 15,000ലേറെപ്പേർ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി. ഇന്നലെ‌ (മാര്‍ച്ച് 7) മാത്രം 281 വിമാനസര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്.

മാര്‍ച്ച് ആറിന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന എയര്‍ ഇന്ത്യ‌, എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകള്‍.         

മാര്‍ച്ച് ആറിന്‌ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഇന്‍ഡിഗോ സര്‍വീസുകള്‍.     ADVERTISEMENT GO AD-FREE
JUST IN


  • 49 SECONDS AGO   സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ട്രംപിനെ വധിക്കാൻ റവല്യൂഷനറി ഗാർഡ് ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി പാക്ക് വ്യവസായി Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   യുക്രയ്ന്‍, പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കും: ചർച്ച നടത്തി ഫിൻലൻഡും ഇന്ത്യയും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Flights Resumes: Saudi Arabia and Oman have reopened their airspace, leading to the resumption of Air India and Air India Express flights to Jeddah and Muscat, alongside expanded services from Indigo, SpiceJet, Emirates, and Akasa Air. Flight disruptions continue with over 2,300 cancellations impacting hundreds of thousands of passengers.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477734