search

മുന്നിൽ ഇറങ്ങി സിപിഎം; പിന്നിൽ കൂടി വിവാദങ്ങൾ

Chikheang 1 hour(s) ago views 35
  



തിരുവനന്തപുരം ∙ കോൺഗ്രസിനു മുൻപേ സ്ഥാനാർഥി പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാൻ ശ്രമം തുടങ്ങിയ സിപിഎമ്മിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ. ആദ്യം അയിഷ പോറ്റിയും എസ്.രാജേന്ദ്രനും പാർട്ടി വിട്ടെങ്കിൽ, ആലപ്പുഴയിൽ ജി.സുധാകരൻ ഉയർത്തിയ സമ്മർദവും പാലക്കാട്ട് പി.കെ.ശശിയുടെ നേതൃത്വത്തിലുള്ള വിമതനീക്കവും കണ്ണൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും തുടർപ്രഹരങ്ങളായി. സ്ഥാനാർഥിനിർണയമോ സംഘടനാപ്രശ്നമോ ആദ്യം തീർക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണു നേതൃത്വം.  
What you should read next


  •   

         
    •   
        
       


തദ്ദേശ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും സംഘടനാ പ്രശ്നങ്ങൾ നിഴലിച്ചുവെന്ന സ്വയം വിമർശനം പാർട്ടി നടത്തിയിരുന്നു.  സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടർഭരണം കൊണ്ടുവരുമെന്ന ആത്മവിശ്വാസത്തിൽ ഈ പ്രശ്നങ്ങളെയെല്ലാം അതിന്റെ വഴിക്കു വിട്ടതാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയത്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം വിഭാഗീയതയ്ക്കെതിരെ ആദ്യം ഇടപെട്ട ജില്ല ആലപ്പുഴയായിരുന്നു. എന്നാൽ, അതേ ഗോവിന്ദന്റെ നാക്കുപിഴയാണ് ആലപ്പുഴയിൽ ജി.സുധാകരനെ പ്രകോപിതനാക്കിയത്. പരസ്യ പ്രതികരണങ്ങളിൽ സെക്രട്ടറി കുറച്ചുകൂടി സൂക്ഷ്മത പുലർത്തണമെന്ന ആവശ്യത്തിന് ഇപ്പോൾ പാർട്ടിക്കുള്ളിലും ആക്കം കൂടി. അയിഷ പോറ്റിയെയും രാജേന്ദ്രനെയും പാർട്ടിക്കു പുറത്താക്കിയതിൽ, 2 ജില്ലകളിലെയും വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം പുലർത്തിയ നിസ്സംഗതയുണ്ട്.  

പി.കെ.ശശി പുകഞ്ഞ കൊള്ളിയെന്ന വിചാരം ഏറെക്കാലമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ, ആ കൊള്ളിക്കു നിന്നു കത്താൻ അവസരം നൽകി അവസാന നിമിഷം വരെ പദവികളിൽ സംരക്ഷിച്ചുപിടിച്ചു. അച്ചടക്കലംഘനം കണ്ടെത്തിയപ്പോൾ പാലക്കാട് ജില്ലാ നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയതല്ലാതെ കെടിഡിസി ചെയർമാൻ പദവി തിരിച്ചെടുത്തില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പിലെ ഉന്നത പദവിയിൽ തുടർന്നുകൊണ്ടാണു ശശി തുടർച്ചയായി അച്ചടക്കലംഘനം നടത്തിയത്. മട്ടന്നൂരിൽനിന്നു കെ.കെ.ശൈലജയെ മാറ്റിയതിനു ടേം വ്യവസ്ഥ ബാധകമാക്കിയെങ്കിലും അതിനു പിന്നിൽ ഉൾപ്പാർട്ടി രാഷ്ട്രീയമെന്ന് ആരോപണമുയർന്നു. ‘എനിക്കു മാത്രം എന്ത് അയോഗ്യത’ എന്നു സംസ്ഥാന സെക്രട്ടേറിയറ്റിൽ ചോദിച്ചശേഷമാണു പേരാവൂർ നൽകിയത്. തളിപ്പറമ്പിൽ ‘താനൊഴിയുന്ന സീറ്റിൽ ഭാര്യ’ എന്ന ശൈലി ദഹിക്കാത്തതു സിപിഎം അണികൾക്കു തന്നെയാണ്. ശ്യാമള സ്ഥാനാർഥിയായതു തന്റെ ഭാര്യയായതുകൊണ്ടല്ലെന്ന് എം.വി.ഗോവിന്ദനു വാദിക്കാമെങ്കിലും എതിർപ്പുയർന്നിട്ടും മറ്റു പേരുകൾ പരിഗണിക്കാത്തതിനു കാരണം ഗോവിന്ദന്റെ പദവിയാണെന്ന എതിർവാദം തള്ളാനാകില്ല.  
JUST IN


  • 9 SECONDS AGO   മുന്നിൽ ഇറങ്ങി സിപിഎം; പിന്നിൽ കൂടി വിവാദങ്ങൾ Kerala
      

         
    •   
         
    •   
        
       

  • 41 MINUTES AGO   സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   ട്രംപിനെ വധിക്കാൻ റവല്യൂഷനറി ഗാർഡ് ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി പാക്ക് വ്യവസായി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM Internal Issues: escalating in Kerala, with controversies surrounding candidate selection and factionalism posing significant challenges for the party. The leadership is grappling with how to address these deep-seated organizational problems that have come to the forefront following recent electoral maneuvers.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168847