search

സിപിഎം: മാറ്റത്തിനു മാറ്റം

deltin33 1 hour(s) ago views 599
  



തിരുവനന്തപുരം ∙ 2021ൽ ‘മാറ്റം’ ആയിരുന്നു സിപിഎം സ്ഥാനാർഥിപ്പട്ടികയുടെ മുഖമുദ്രയെങ്കിൽ 2026 ൽ അത് ‘തുടർച്ച’ ആയി മാറി. മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായ മൂന്നാം തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് പാർട്ടിയെ നയിക്കുന്നു. 2016ൽ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ചു മത്സരിച്ചപ്പോൾ ജയിച്ചാൽ വിഎസിനും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന പ്രചാരണം ആ ക്യാംപിൽ ഉണ്ടായിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ തീരുമാനം പിണറായി എന്നു തന്നെയായിരുന്നു. അതിനു ശേഷം പാർട്ടിയിലും സർക്കാരിലും പൂർണമായും പിടിമുറുക്കിയ പിണറായി തന്നെയാകും നിയമസഭാ ടീമിനെ നയിക്കുക എന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. ‌
What you should read next

  • മുന്നിൽ ഇറങ്ങി സിപിഎം; പിന്നിൽ കൂടി വിവാദങ്ങൾ Kerala
      

         
    •   
         
    •   
        
       


വിഎസ് ആദ്യമായി മുഖ്യമന്ത്രിയായത് 82–ാം വയസ്സിലാണെങ്കിൽ 80–ാം വയസ്സിൽ പിണറായി മൂന്നാം ഊഴം തേടുന്നു. പൊളിറ്റ്ബ്യൂറോയിൽനിന്നു മറ്റാരുമില്ല. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിലേക്കു പ്രവർത്തനം മാറ്റാൻ എ.വിജയരാഘവനോടു പിബി നിർദേശിച്ചത് അദ്ദേഹം മത്സരിക്കാനിടയുണ്ടെന്ന അഭ്യൂഹത്തിനു കാരണമായിരുന്നു. എന്നാൽ, 2 പിബി അംഗങ്ങൾ മത്സരിക്കുന്നത് ചർച്ചയാക്കേണ്ടെന്നു പാർട്ടി കരുതി. മറ്റൊരു പിബി അംഗം കൂടിയായ എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ.ശ്യാമളയെ തീരുമാനിച്ചത് കണ്ണൂരിൽ മുറുമുറുപ്പുകൾക്ക് കാരണമായെങ്കിലും പാർട്ടി പിന്നോട്ടില്ല. ഇതോടെ 3 പിബി അംഗങ്ങളുടെയും അടുത്ത കുടുംബാംഗങ്ങൾ പട്ടികയിലായി – വീണ്ടും മത്സരിക്കുന്ന മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും ആർ.ബിന്ദുവും ഉൾപ്പെടെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ജി.സുധാകരൻ തുടങ്ങിയവരെ 2 ടേം വ്യവസ്ഥ ചൂണ്ടിക്കാട്ടി ഒഴിവാക്കിയെങ്കിൽ ഇത്തവണ, 2 ടേം പിന്നിട്ട വി.ശിവൻകുട്ടി, വീണാ ജോർജ്, ഒ.ആർ.കേളു അടക്കം സിപിഎമ്മിന്റെ എല്ലാ മന്ത്രിമാരും വീണ്ടും ജനവിധി തേടുന്നു. സിറ്റിങ് എംഎൽഎമാരിൽ തഴഞ്ഞത് 9 പേരെ മാത്രം. ഇതിൽ സ്പീക്കർ എ.എൻ.ഷംസീറിനെ ഒഴിവാക്കിയതാണു ശ്രദ്ധേയം. ഉറച്ച സീറ്റുകളിൽ ഇളവു കൊടുക്കേണ്ടതില്ലെന്നാണ് ന്യായം. ഇതേ പ്രശ്നം മട്ടന്നൂരിൽ കെ.കെ.ശൈലജയും അഭിമുഖീകരിച്ചെങ്കിലും പേരാവൂർ പിടിച്ചെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തതോടെ പുറത്തായില്ല. പൊന്നാനിയിൽ പി.നന്ദകുമാർ ഒരു ടേം മാത്രമേ മത്സരിച്ചിട്ടുള്ളൂവെങ്കിലും പുറത്താകുമെന്നാണു സൂചന.  76 വയസ്സായ നന്ദകുമാറിനെയും 81 പിന്നിട്ട എം.എം.മണിയെയും (ഉടുമ്പൻചോല) പ്രായം കണക്കിലെടുത്താണ് ഒഴിവാക്കുന്നതെന്നാണു ഭാഷ്യം.  
JUST IN


  • 3 MINUTES AGO   സിപിഎം: മാറ്റത്തിനു മാറ്റം Kerala
      

         
    •   
         
    •   
        
       

  • 4 MINUTES AGO   മുന്നിൽ ഇറങ്ങി സിപിഎം; പിന്നിൽ കൂടി വിവാദങ്ങൾ Kerala
      

         
    •   
         
    •   
        
       

  • 45 MINUTES AGO   സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM Embraces \“Continuity\“ Over \“Change\“: Continuity in politics marks the CPM\“s approach for the 2026 Kerala assembly elections, with Chief Minister Pinarayi Vijayan leading for a third consecutive term. This strategic shift reflects a consolidation of power and a focus on experienced leadership, as evidenced by candidate selections and party decisions.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477734