search

സുധാകരനെ മെരുക്കാമെന്ന പ്രതീക്ഷയിൽ സിപിഎം

LHC0088 1 hour(s) ago views 43
  



തിരുവനന്തപുരം ∙ പാർട്ടി അംഗത്വം പുതുക്കാതെ നേതൃത്വത്തെ വിമർശിച്ച മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ സിപിഎമ്മിന്റെ തീവ്രശ്രമം. സുധാകരൻ രൂക്ഷമായി വിമർശിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ അദ്ദേഹത്തെ നേരിട്ടു വിളിച്ചു. ഈ ദിവസങ്ങളിൽ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ ബന്ധപ്പെട്ടേക്കാമെന്നാണ് വിവരം.  
What you should read next

  • മുന്നിൽ ഇറങ്ങി സിപിഎം; പിന്നിൽ കൂടി വിവാദങ്ങൾ Kerala
      

         
    •   
         
    •   
        
       


ബുധനാഴ്ച രാത്രി സുധാകരനെ ഫോണിൽ ബന്ധപ്പെട്ട ഗോവിന്ദൻ താൻ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്ന് വിശദീകരിച്ചെങ്കിലും അംഗത്വം പുതുക്കുന്നില്ലെന്ന നിലപാട് സുധാകരൻ ആവർത്തിച്ചു. എല്ലാം തെറ്റിദ്ധാരണയാണെന്ന് ഗോവിന്ദൻ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ ചിരിച്ചതു മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ്. പരിഹസിച്ചെന്ന വിധത്തിൽ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു. സുധാകരനുമായി നല്ല ബന്ധം പുലർത്തുന്ന ജനറൽ സെക്രട്ടറി എം.എ.ബേബിയും അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ രണ്ടു പരിപാടികളിൽ പങ്കെടുക്കാനായി നാളെ എത്തുന്ന മുഖ്യമന്ത്രി ആ അവസരം പ്രയോജനപ്പെടുത്തിയേക്കും.
JUST IN


  • 33 SECONDS AGO   സുധാകരനെ മെരുക്കാമെന്ന പ്രതീക്ഷയിൽ സിപിഎം Kerala
      

         
    •   
         
    •   
        
       

  • 26 MINUTES AGO   സിപിഎം: മാറ്റത്തിനു മാറ്റം Kerala
      

         
    •   
         
    •   
        
       

  • 27 MINUTES AGO   മുന്നിൽ ഇറങ്ങി സിപിഎം; പിന്നിൽ കൂടി വിവാദങ്ങൾ Kerala
      

         
    •   
         
    •   
        
       
VIEW MORE
English Summary:
G. Sudhakaran Membership Row: Kerala CPM is making efforts to pacify senior leader G. Sudhakaran, who has criticized the party leadership and not renewed his membership. State Secretary M.V. Govindan and Chief Minister Pinarayi Vijayan are reportedly engaging with Sudhakaran to resolve the internal political matter.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166687