കാസർകോട് ∙ വിദ്യാനഗറിൽ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സ്റ്റേഷനിൽ അക്രമാസക്തനായി. നെക്രാജെ ചൂരിപ്പള്ളം പി.എ. അബ്ദുൽ നിഷാദ് (28) ആണ് അക്രമാസക്തനായത്. ഇയാൾ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തലകൊണ്ട് ഇടിച്ചു ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച ഉടൻ അബ്ദുൽ നിഷാദ് അക്രമാസക്തനാകുകയും തലകൊണ്ട് ഇടിച്ച് ജനൽച്ചില്ലുകൾ പൊട്ടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ജൂനിയർ എസ്ഐ കെ.പി. സഫ്‌വാൻ (30), സിവിൽ പൊലീസ് ഓഫിസർ പ്രജിത്ത് (30) എന്നിവരെയാണ് ആക്രമിച്ച് പരുക്കേൽപ്പിച്ചത്. പ്രതിയെ കീഴടക്കിയ ശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 12 കേസുകളിൽ പ്രതിയാണ് അബ്ദുൽ നിഷാദെന്ന് പൊലീസ് പറഞ്ഞു. English Summary:
Kasargod arrest incident involves a man arrested on a court warrant becoming violent at the Vidyangar police station. He attacked officers and damaged property before being subdued and hospitalized, revealing a history of 12 cases against him. |
|