വാഷിങ്ടൻ ∙ ഇറാനിൽ ഇസ്രയേലും യുഎസും ആക്രമണം ആരംഭിച്ച ശനിയാഴ്ച പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആക്രമണം നടത്തിയത് യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിൽ യുഎസ് സൈനിക വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ തങ്ങൾ അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്നും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുന്ന രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോടു പറഞ്ഞു.
What you should read next
‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News
ആക്രമണത്തിനു ഉപയോഗിച്ച ആയുധങ്ങൾ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ ആക്രമിച്ചതാരാണെന്ന വിവരം ഉറപ്പിക്കാനാവു. അതേസമയം സ്കൂളിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാരണങ്ങൾ പ്രചരിക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ ഒന്നും സ്ഥിരീകരിക്കാൻ വാർത്താ ഏജൻസികൾക്ക് ഉൾപ്പെടെ കഴിഞ്ഞിട്ടില്ല.
സ്കൂളിലുണ്ടായ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിനു പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് ന്യൂയോർക്ക് ടൈംസ് നൽകിയിരുന്നു. സ്കൂളിനു സമീപത്തുള്ള ഇറാൻ റവല്യൂഷനറി ഗാർഡിന്റെ നാവിക താവളത്തിൽ യുഎസ് ആക്രമണം ഉണ്ടായ അതേസമയത്താണ് സ്കൂളിലും മിസൈൽ പതിച്ചത്. യുഎസ് അബദ്ധത്തിൽ സ്കൂൾ ആക്രമിച്ചെന്നായിരുന്നു മാധ്യമ റിപ്പോർട്ട്.
What you should read next
ട്രംപിനെ വധിക്കാൻ റവല്യൂഷനറി ഗാർഡ് ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി പാക്ക് വ്യവസായി Latest News
ഇറാൻ സ്കൂളിലുണ്ടായ ആക്രമണത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാൽ സ്കൂളിൽ ആക്രമണം നടത്തിയത് ഇറാൻതന്നെയാണെന്ന് നേരത്തേ യുഎസ് വാദിച്ചിരുന്നു. 150 ലധികം കുട്ടികൾക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ യുഎൻ മനുഷ്യാവകാശ കമ്മിഷൻ അടക്കം അപലപിച്ചിരുന്നു. ന്യായീകരിക്കാനാവാത്ത കുറ്റമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ അപലപിച്ചത്. ADVERTISEMENT Go AD-FREE
JUST IN
5 MINUTES AGO IRAN-US CONFLICT ഇസ്രയേലല്ല, ഇറാനിൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആക്രമണം നടത്തിയത് യുഎസ്? Latest News
5 MINUTES AGO പന്നുവിന്റെ വിമർശക; ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു Latest News
16 MINUTES AGO കുന്നിൻമുകളിൽ നിന്നു ദേശീയപാതയിലേക്ക് കല്ലേറിഞ്ഞ് ഭീകരാന്തരീക്ഷം: 3 വാഹനങ്ങളുടെ ചില്ല് തകർന്നു Kozhikode
VIEW MORE
English Summary:
Iran-US Tension: Unconfirmed reports suggest that the US military attacked a school for girls in Iran on Saturday, the same day that Israel and the US began their attacks in Iran. The US military is investigating the incident. However, two US officials involved in the investigation told Reuters that they have not completed their investigation and have not submitted a report.