കടമ്മനിട്ട∙ യുദ്ധങ്ങൾ അവസാനിച്ച് ലോകത്ത് സമാധാനം പുലരുവാൻ കേരള കൗൺസിൽ ഓഫ് ചർച്ചസ് കടമ്മനിട്ട സോണിന്റെ നേതൃത്വത്തിൽ സമാധാന പ്രാർഥന സംഘടിപ്പിച്ചു. ലോക സമാധാനത്തിനായി പ്രത്യേക പ്രാർഥനയും സമാധാനത്തിന്റെ പ്രതീകമായി തിരികൾ തെളിയിക്കുന്ന പരിപാടിയും നടത്തി. കടമ്മനിട്ടയിൽ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രാർഥന സംഗമത്തിൽ സമാധാനത്തിന്റെ പ്രതീകമായി മെഴുകുതിരികൾ കത്തിക്കുന്നു
കടമ്മനിട്ട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ അങ്കണത്തിൽ നടന്ന പ്രാർഥന സംഗമം കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സോൺ പ്രസിഡന്റ് ഫാ. ഡോ. കെ.ടി.മാത്തുക്കുട്ടി അധ്യക്ഷനായി. ഇടവക വികാരി ഫാ. റോയ്.എം.ഫിലിപ്പ്, അനീഷ് തോമസ് (കെസി ജില്ലാ സെക്രട്ടറി), റവ ഷാജി.കെ.ജോർജ് (കെസിസി ജില്ലാ ട്രഷറര്‍), ഫാ. ബെന്യാമീൻ ശങ്കരത്തിൽ, ഫാ. ഐസക്.പി.സി, ജൂലി സാബു ഒലിക്കൽ (ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ), മോളി മാത്യു (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ), ഫിലിപ്പ് അഞ്ചാനി (ബ്ലോക്ക് പഞ്ചായത്ത് അംഗം), പൊന്നമ്മ മാത്യു (ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ), എം.ആർ.രമേശ്, സാബു ഒലിക്കൽ, മനോജ് ഡേവിഡ് മാടപ്പള്ളിൽ, ഗീവർഗീസ് ജോൺ, എം.എം.എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. റവ. ജിജി.വി.മാത്യു, റവ. സജു തോമസ്, റവ. ജോണി ആൻഡ്രൂസ് എന്നിവർ പ്രാർഥനക്കു നേതൃത്വം നൽകി. വിവിധ സഭകളിലെ വിശ്വാസികളും സാമൂഹ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ ജനപ്രതിനിധികളെ അനുമോദിച്ചു. English Summary:
World peace prayer gathering organized by the Kerala Council of Churches in Kadmanitta aims to foster harmony and end global conflicts. The event featured prayers and a symbolic lighting of lamps for peace, attended by various religious leaders and community members. |