ചക്കിട്ടപാറ(കോഴിക്കോട്)∙ പിള്ളപ്പെരുവണ്ണ കൂളി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പൊതുകിണറ്റിൽ വീണ മലമാനിനെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. രാത്രിയിൽ കിണറ്റിൽ വീണ മാനിനെ വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ കണ്ടത്.
വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കിണറ്റിൽ നിന്നു പരുക്കേൽക്കാതെ കയറ്റിയ മാനിനെ വനഭൂമിയിലേക്ക് കയറ്റിവിട്ടു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ബിഎഫ്ഒമാരായ പ്രദീപ് ബൈജു, ബിജോയി, മനു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. English Summary:
Sambar deer rescue in Chakkittapara, Kozhikode, saw forest department officials and local residents collaborate to save a deer that had fallen into a public well. The animal was brought out safely without injuries and promptly returned to the forest. |