കാസർകോട് ∙ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ അമ്മങ്കോട് ആയിഷയെയാണ് (49) അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി. മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് മുളിയാർ സ്വദേശി ജസീല (24) കഴിഞ്ഞ മാസം 22നാണ് ആത്മഹത്യ ചെയ്തത്. ആയിഷയാണ് ജസീലയ്ക്കെതിരെ മോഷണ ആരോപണം ഉന്നയിച്ചത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണ് അറസ്റ്റിലായ ആയിഷ. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്.
What you should read next
- ‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’ Latest News
താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ ജസീല വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും കുടുംബം പരാതി നൽകി. സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ സ്വർണമാല കാണാതായെന്നും ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പൊലീസ് ജസീലയെ ചോദ്യം ചെയ്തു. എന്നാൽ, സംഭവത്തിൽ ജസീലയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികസമ്മർദത്തിലായിരുന്നു. ഇതിനിടെ ഭർത്താവിന്റെ വീട്ടുകാർ ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്.
JUST IN
-
23 SECONDS AGO ജസീലയുടെ ആത്മഹത്യ: സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ Latest News
-
18 MINUTES AGO LIVE പശ്ചിമേഷ്യൻ സംഘർഷം; ഇന്ന് ഏതൊക്കെ വിമാനസർവീസുകൾ? Latest News
-
1 HOUR 26 MINUTES AGO ‘ലോക പൊലീസ് ചമഞ്ഞ് അമേരിക്ക ജനാധിപത്യത്തെ തകർക്കുന്നു; ഇറാനിൽ നടത്തുന്നത് വന്യമൃഗനീതി’ Latest News
VIEW MORE
English Summary:
Jaseela Suicide, Neighbour Arrested: A neighbor has been arrested in connection with the suicide of a young woman who allegedly died by suicide after being accused of theft. The arrested individual has been identified as Aisha (49) from Povval Ammankode. She has been charged with abetment to suicide. |