search

പശ്ചിമേഷ്യൻ സംഘർഷം; ഇന്ന് ഏതൊക്കെ വിമാനസർവീസുകൾ?

cy520520 5 hour(s) ago views 565
  



ന്യൂഡൽഹി∙ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഗൾഫ് മേഖലയെ‌ ബന്ധിപ്പിച്ച് ശനിയാഴ്ച 58 സർവീസുകൾ നടത്തും. സൗദി, ഒമാൻ വ്യോമപാത തുറന്നതിനാൽ ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. 24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്നുണ്ടാവുക. ഇതിനു പുറമേ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺ–ഷെഡ്യൂൾഡ് സർവീസുകളുമുണ്ടാകും.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ‌എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 2 ഫ്ലൈറ്റുകളുണ്ടാകും. ഇതിനു പുറമേ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് ഷെഡ്യൂൾഡ് സർവീസും നടത്തും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ളത് കൊച്ചി-റാസൽഖൈമ-കൊച്ചി റൂട്ടാണ്.
What you should read next


  •   

         
    •   
        
       


അബുദാബി, ദുബായ്, ജിദ്ദ, മസ്കത്ത്, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളെ ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് ഇന്ന് എയർ ഇന്ത്യയുടെ ഗ്രൂപ്പിന്റെ സർവീസുകൾ.

എയർ ഇന്ത്യ എക്സ്പ്രസ് (കേരള സർവീസുകൾ–മാർച്ച് 7)

∙ കൊച്ചി - മസ്കത്ത് - കൊച്ചി : IX431 / IX432
∙ കൊച്ചി - മസ്കത്ത് - കൊച്ചി : IX441 / IX442
∙ കോഴിക്കോട് - മസ്കത്ത് - കോഴിക്കോട് : IX337 / IX338
∙ കോഴിക്കോട് - മസ്കത്ത് - കോഴിക്കോട് : IX318 / IX317
∙ തിരുവനന്തപുരം - മസ്കത്ത് - തിരുവനന്തപുരം : IX550 / IX549
∙ കൊച്ചി - റാസൽഖൈമ - കൊച്ചി : IX1123 / IX1125

എയർ ഇന്ത്യയുടെ‌ സർവീസുകൾ (മാർച്ച് 7)

∙ ഡൽഹി - ജിദ്ദ - ഡൽഹി : AI2255 / AI2256
∙ മുംബൈ - ജിദ്ദ - മുംബൈ : AI2251 / AI2252
∙ മുംബൈ - ജിദ്ദ - മുംബൈ : AI2245 / AI2246
∙ മുംബൈ - ദുബായ് - ഡൽഹി : AI4201 / AI4202
∙ ഡൽഹി - ദുബായ് - ഡൽഹി : AI4205 / AI4206 ADVERTISEMENT Go AD-FREE

എയർ ഇന്ത്യ എക്പ്രസിന്റെ മറ്റ് സർവീസുകൾ (മാർച്ച് 7)

∙ മുംബൈ - മസ്കത്ത് - മുംബൈ : IX235 / IX236
∙ ഡൽഹി - മസ്കത്ത് - ഡൽഹി : IX163 / IX164
∙ കോഴിക്കോട് - ജിദ്ദ - കോഴിക്കോട് : IX397 / IX398
∙ മംഗളൂരു - ജിദ്ദ : IX845
∙ ജിദ്ദ - ഹൈദരാബാദ് : IX940
∙ മുംബൈ - ദുബായ് - മുംബൈ : IX2117 / IX2118
∙ മുംബൈ - ദുബായ് - മുംബൈ : IX1117 / IX1118
∙ ഡൽഹി - ദുബായ് - ഡൽഹി : IX2115 / IX2116
∙ ബെംഗളൂരു - ദുബായ് - ബെംഗളൂരു : IX1115 / IX1116
∙ മുംബൈ - റാസൽഖൈമ - മുംബൈ : IX1121 / IX1122
∙ മുംബൈ - റാസൽഖൈമ - മുംബൈ : IX6605 / IX6606
∙ ഡൽഹി - റാസൽഖൈമ - ഡൽഹി : IX6603 / IX6604
∙ ബെംഗളൂരു - റാസൽഖൈമ - ബെംഗളൂരു : IX6701 / IX6702
∙ മുംബൈ - അബുദാബി - മുംബൈ : IX257 / IX268
∙ ബെംഗളൂരു - അബുദാബി - ബെംഗളൂരു : IX865 / IX866
∙ മുംബൈ - ഷാർജ - മുംബൈ : IX251 / IX252
∙ ബെംഗളൂരു - ഷാർജ - ബെംഗളൂരു : IX6607 / IX6608
∙ മുംബൈ - മസ്കത്ത് - മുംബൈ : IX1112 / IX1113
∙ ഡൽഹി - മസ്കത്ത് - ഡൽഹി : IX6601 / IX6602

മറ്റ് കമ്പനികളുടെ സർവീസുകൾ ഇങ്ങനെ

∙ ഇൻഡിഗോ: ഫുജൈറ, ദുബായ്, അബുദാബി, ഷാർജ അടക്കം പശ്ചിമേഷ്യയിലെ 5 ഇടങ്ങളെ ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിച്ച് 16 സർവീസുകൾ നടത്തും.

സർവീസുകൾ ഇവ: മുംബൈ-ദുബായ് (6E 1453), ദുബായ്-ഡൽഹി (6E 1464), ഡൽഹി-ദുബായ് (6E 1463), ദുബായ്-മുംബൈ (6E 1454), ഡൽഹി-ദുബായ് (6E 1461), ദുബായ്-ഡൽഹി (6E 1462), ഹൈദരാബാദ്-അബുദാബി (6E 1448), അബുദാബി-ഹൈദരാബാദ് (6E 1449), മുംബൈ-അബുദാബി (6E 1413), അബുദാബി-മുംബൈ (6E 1414), ഹൈദരാബാദ്-ഷാർജ (6E 1421), ഷാർജ-ഹൈദരാബാദ് (6E 1422), ഹൈദരാബാദ്-റാസൽഖൈമ (6E 1495), റാസൽഖൈമ-ഹൈദരാബാദ് (6E 1496), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502).

∙ ആകാശ എയർ: കൊച്ചിയിൽ നിന്ന് വൈകിട്ട് 5.50ന് ജിദ്ദയിലേക്കും, രാത്രി 10.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസ്. ADVERTISEMENT Go AD-FREE

ഇതിനു പുറമേ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്ക് സർവീസുണ്ടായിരിക്കും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് നാളെ വരെ സർവീസ് ഉണ്ടായിരിക്കില്ല.

∙ എമിറേറ്റ്സ്: വരും ദിവസങ്ങളിൽ 100% സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്ന് 60% സർവീസുകൾ നടത്തിയേക്കും. ഇന്ത്യയിലെ 9 നഗരങ്ങളിലേക്കായി ആകെ 22 സർവീസ് നടത്തും. ഇതിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പ്പെടും. വ്യാഴാഴ്ച മാത്രം 30,000 യാത്രക്കാരാണ് കമ്പനിയുടെ വിമാനങ്ങളിൽ യാത്ര ചെയ്തത്.

∙ എയർ അറേബ്യ: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഷാർജ/അബുദാബി/റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള ചില സർവീസുകളുണ്ടാകും.

∙ ഇത്തിഹാദ്: അബുദാബിയിൽ നിന്ന് മാർച്ച് 19 വരെ പരിമിതമായ തോതിൽ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് സർവീസ് നടത്തും.‌ നഗരങ്ങൾ ഇവ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത.

∙ സ്പൈസ്ജെറ്റ്: ഇന്ന് ആകെ 13 സർവീസുകൾ. ഉച്ചയ്ക്ക് 1.30ന് ഫുജൈറ–കൊച്ചി സർവീസുണ്ടായിരിക്കും. ദുബൈ–പുണെ, ഫുജൈറ–മുംബൈ സർവീസുകളുമുണ്ടാകും. ADVERTISEMENT GO AD-FREE
JUST IN


  • 1 MINUTE AGO   LIVE പശ്ചിമേഷ്യൻ സംഘർഷം; ഇന്ന് ഏതൊക്കെ വിമാനസർവീസുകൾ? Latest News
      

         
    •   
         
    •   
        
       

  • 1 HOUR 8 MINUTES AGO   ‘ലോക പൊലീസ് ചമഞ്ഞ് അമേരിക്ക ജനാധിപത്യത്തെ തകർക്കുന്നു; ഇറാനിൽ നടത്തുന്നത് വന്യമൃഗനീതി’ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Flight service updates, Middle East Conflict: Air India and Air India Express will operate a total of 58 services connecting the Gulf region on Saturday. Find today\“s flight services to and from the Gulf region, including Air India, Air India Express, IndiGo, and others. Get updates on scheduled and non-scheduled flights connecting India and West Asia.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164399