search

അച്ഛന്റെ കൂലിപ്പണി വരുമാനത്തിൽ നിന്ന് പഠനം; സിവിൽ സർവീസ് 57-ാം റാങ്ക് നേടി നാടിനഭിമാനമായി ശ്രീജ

deltin33 Yesterday 21:36 views 272
  

  



തിരുവനന്തപുരം∙ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ അവസരത്തില്‍ തന്നെ 57-ാം റാങ്ക് നേടി തന്റെ പ്രതിഭ അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ.എസ് ശ്രീജ. കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവില്‍ സര്‍വീസ് പരീക്ഷയിലേക്ക് എത്തുന്നത്.

  • വീൽ ചെയറിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചക്രക്കസേരയിൽ ഒതുങ്ങേണ്ടതല്ല ജീവിതമെന്ന് തെളിയിച്ച് ഡോ. ആതിര Career Guru
      

         
    •   
         
    •   
        
       


പഠനത്തിന് കുടുംബശ്രീ ലോണും


കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കുടുംബശ്രീയില്‍ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കള്‍ സിവില്‍ സര്‍വീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. 15-ാം റാങ്കും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസുമാണ് സ്വപ്‌നമെന്നാണ് ശ്രീജ തന്റെ മുറിയുടെ ഭിത്തിയില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇല്ലായ്മകളുടെ നടുവിലും പഠനത്തിന് കുറവുകള്‍ വരുത്താതെ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും പ്രചോദനവുമാണ് തന്റെ വിജയത്തിനു പിന്നിലെന്നു ശ്രീജ പറഞ്ഞു.   ജെ.എസ് ശ്രീജ. ചിത്രം: മനോജ് ചേമഞ്ചേരി (മനോരമ)

ഹരിത വി. കുമാർ പ്രചോദനം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, മലയാളിയായ ഹരിത വി. കുമാറിന് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ചത് മുതലാണ് ശ്രീജയുടെ മനസിലും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വളര്‍ന്നത്. അന്ന് അമ്മയോട് ചോദിച്ചാണ് സിവില്‍ സര്‍വീസിനെ പറ്റി മനസിലാക്കിയത്. അന്ന് ഐഎഎസ് ആയിരുന്നു ആഗ്രഹം. കോളജില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ പഠിച്ചപ്പോള്‍ ഡിപ്ലോമസി ഇഷ്ടമായി. അതോടെ ഐഎഫ്എസിനോടായി ഇഷ്ടക്കൂടുതലെന്നും ശ്രീജ പറഞ്ഞു. മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തു എന്നാണ് അമ്മ ഷീജ കുമാരി മകളുടെ നേട്ടത്തെ പറ്റി പറഞ്ഞത്.

  • ചോദ്യം ചോദിക്കാൻ അറിയാമോ? പഠിക്കാം പ്രോംപ്റ്റ് എൻജിനീയറിങ് Training
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

150 റാങ്കുകളിൽ അഞ്ച് മലയാളികൾ


യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ. ശ്രുതി (18), ജെ.എസ്. ശ്രീജ (57), ബി.ഗോപിക (105), അജയ് രാജ് (109), വി.സി.ശ്രീലക്ഷ്മി (133) എന്നിവരാണ് 5 മലയാളികൾ. നേമം സ്വദേശി എ.എസ്.അനുഷ 284ാം റാങ്കും വിതുര സ്വദേശി ബി.അതിഥി കൃഷ്ണദേവ് 451ാം റാങ്കും ബാലരാമപുരം സ്വദേശി എം.എസ്.അരുണിമ 558ാം റാങ്കും നേടി. രാജേശ്വരി സുവേ രണ്ടാം റാങ്കും അകാൻഷ് ധുൽ മൂന്നാം റാങ്കും നേടി. ആകെ 958 പേർ യോഗ്യത നേടി. ADVERTISEMENT Go AD-FREE English Summary:
J S Sreeja, a resident of Naruvamoodu in Thiruvananthapuram, has achieved an impressive 57th rank in the UPSC Civil Services examination on her first attempt.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477805